‘ഓകേ ഗോ’ ബാൻഡിന്റെ വീഡിയോ അദ്ഭുതം വൈറൽ; ഒരൊറ്റ ഷോട്ടിൽ ഒരു പാട്ട്

അമേരിക്കൻ മ്യൂസിക് ബാൻഡായ 'ഓകേ ഗോ' അങ്ങനെ വേൾഡ് ഹിറ്റായ ഒരു പാട്ടിന് ഉടമകളായിരിക്കുന്നു. പാട്ടിന്റെ ഭംഗിയേക്കാൾ അതിനെ ഹിറ്റാക്കിയത് ദൃശ്യവത്കരണത്തിന്റെ വ്യത്യസ്തതയാണ് 'ഐ വോണ്ട് ലെറ്റ് യു ഡൗൺ' എന്ന ഗാനത്തെ ഹിറ്റാക്കിയത്.
 | 
‘ഓകേ ഗോ’ ബാൻഡിന്റെ വീഡിയോ അദ്ഭുതം വൈറൽ; ഒരൊറ്റ ഷോട്ടിൽ ഒരു പാട്ട്

അമേരിക്കൻ മ്യൂസിക് ബാൻഡായ ‘ഓകേ ഗോ’ അങ്ങനെ വേൾഡ് ഹിറ്റായ ഒരു പാട്ടിന് ഉടമകളായിരിക്കുന്നു. പാട്ടിന്റെ ഭംഗിയേക്കാൾ അതിനെ ഹിറ്റാക്കിയത് ദൃശ്യവത്കരണത്തിന്റെ വ്യത്യസ്തതയാണ് ‘ഐ വോണ്ട് ലെറ്റ് യു ഡൗൺ’ എന്ന ഗാനത്തെ ഹിറ്റാക്കിയത്. ജപ്പാനിൽ ചിത്രീകരിച്ച വീഡിയോ സൂക്ഷ്മത കൊണ്ട് അദ്ഭുതപ്പെടുത്തുന്നതാണ്. ബാൻഡിലെ നാല് ഗായകർക്കൊപ്പം നൂറുകണക്കിന് ജപ്പാനീസ് മോഡലുകൾ ഇതിൽ അഭിനയിച്ചിട്ടുണ്ട്. അവർ വർണ്ണക്കുടകൾ കൊണ്ട് തീർത്ത വിസ്മയമാണ് വീഡിയോയെ ഇന്റർനെറ്റിൽ ഹിറ്റാക്കിയത്.

ഹോണ്ടയുടെ പുതിയ ക്ലബ് സ്‌കൂട്ടറിലാണ് ഗായകർ എത്തുന്നത്. അവരെ പിൻതുടരുന്ന ക്യാമറയാകട്ടെ ജി.പി.എസ് സംവിധാനമുപയോഗിച്ച് നിയന്ത്രിക്കുന്ന ഒരു ഡ്രോണിലാണ് ഉറപ്പിച്ചത്. ദിവസങ്ങൾ നീണ്ട റിഹേഴ്‌സലിന് ശേഷം 44 ടേക്കുകൾ ഷൂട്ടു ചെയ്തു. ഇതിൽ പതിനൊന്നെണ്ണത്തിൽ മാത്രമേ പാട്ട് മുഴുമിപ്പിക്കാൻ സാധിച്ചിരുന്നുള്ളു. അവയിൽ നിന്ന് മികച്ചത് തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് മ്യൂസിക് ബാൻഡിന്റെ വ്യക്താക്കൾ അറിയിച്ചു.

യുട്യൂബിൽ റിലീസ് ചെയ്ത മു്യൂസിക് വീഡിയോ ഇതിനകം എഴുപത് ലക്ഷം പേർ കണ്ടുകഴിഞ്ഞു. ഒരൊറ്റ ഷോട്ടിൽ ചിത്രീകരിച്ച പാട്ടിന്റെ ദൃശ്യഭംഗി ആസ്വദിക്കാൻ കണ്ടവർ തന്നെ വീണ്ടും കാണുന്നുവെന്നാണ് നിഗമനം.