പ്രണയം തുടര്‍ന്ന് ബിഗ്-ബോസ് താരജോടികള്‍; ശ്രീനിഷും പേളി മാണിയും ഒന്നിക്കുന്ന ആല്‍ബം പുറത്തിറങ്ങി

ബിഗ് ബോസ് മലയാളം ടി.വി ഷോയിലൂടെ പ്രസിദ്ധരായ ശ്രീനിഷ്-പേളി മാണി ജോടി ഒന്നിക്കുന്ന ആദ്യത്തെ വീഡിയോ ആല്ബം പേളിഷ് പുറത്തിറങ്ങി. ബിഗ് ബോസ് സീസണ് 1ന് ശേഷം ഇരുവരും വിവാഹിതരാവുമെന്ന വാര്ത്തകള് പുറത്തുവന്നിരുന്നു. പിന്നാലെയാണ് ആല്ബം പുറത്തിറങ്ങിയിരിക്കുന്നത്. ബിഗ് ബോസ് സീസണില് ഏറ്റവും ചര്ച്ച ചെയ്യപ്പെട്ട പ്രണയജോടികളായിരുന്നു പേളിയും ശ്രീനിഷും.
 | 
പ്രണയം തുടര്‍ന്ന് ബിഗ്-ബോസ് താരജോടികള്‍; ശ്രീനിഷും പേളി മാണിയും ഒന്നിക്കുന്ന ആല്‍ബം പുറത്തിറങ്ങി

കൊച്ചി: ബിഗ് ബോസ് മലയാളം ടി.വി ഷോയിലൂടെ പ്രസിദ്ധരായ ശ്രീനിഷ്-പേളി മാണി ജോടി ഒന്നിക്കുന്ന ആദ്യത്തെ വീഡിയോ ആല്‍ബം പേളിഷ് പുറത്തിറങ്ങി. ബിഗ് ബോസ് സീസണ്‍ 1ന് ശേഷം ഇരുവരും വിവാഹിതരാവുമെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് ആല്‍ബം പുറത്തിറങ്ങിയിരിക്കുന്നത്. ബിഗ് ബോസ് സീസണില്‍ ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ട പ്രണയജോടികളായിരുന്നു പേളിയും ശ്രീനിഷും.

പേളി മാണി-ശ്രീനിഷ് എന്നീ പേരുകള്‍ ചേര്‍ത്താണ് പേളിഷ് എന്ന പേര് നല്‍കിയിരിക്കുന്നത്. ശരത് ഡേവിസ് സംവിധാനം ചെയ്ത പേര്‍ളിഷിന് ജെസിന്‍ ജോര്‍ജ് ആണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ക്ലിന്റ് സോമന്‍ ക്യാമറയും, അജയ് ദേവലോക എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു. പേളി മാണിയുടെ യൂട്യൂബ് ചാനലിലൂടെയാണ് വെബ് സീരീസിലെ ആദ്യ ആല്‍ബം പുറത്തു വന്നിരിക്കുന്നത്.

ബിഗ് ബോസ് ഷോയ്ക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. പരിപാടിയില്‍ വിജയിക്കാനായി ഇരുവരും പ്രണയം നടിക്കുകയായിരുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഷോ കഴിഞ്ഞതിന് ശേഷം തങ്ങള്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചുവെന്ന് പേളി മാണി ഫെയിസ്ബുക്ക് ലൈവിലൂടെ അറിയിച്ചിരുന്നു.

വീഡിയോ കാണാം.