എൻഡ്‌ലൈസ് റിവറുമായി പിങ്ക് ഫ്‌ളോയിഡ്

ലോക പ്രശസ്ത റോക്ക് ബാൻഡകളിൽ ഒന്നാണ് പിങ്ക് ഫ്ളോയിഡ്. 1964-ൽ സ്ഥാപിതമായ ബാൻഡ് സൈക്കാഡെലിക് റോക്ക്, സ്പേസ് റോക്ക്, പ്രോഗ്രസീവ് റോക്ക് എന്നിങ്ങനെയുള്ള റോക്ക് ശാഖകളുടെ അതികായന്മാരായി വിലയിരുത്തുന്നത്. നിരവധി ആൽബങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും കുറച്ച് കാലമായി നിശബ്ദതയിലായിരുന്നു ബാൻഡ്.
 | 
എൻഡ്‌ലൈസ് റിവറുമായി പിങ്ക് ഫ്‌ളോയിഡ്

ലോക പ്രശസ്ത റോക്ക് ബാൻഡകളിൽ ഒന്നാണ് പിങ്ക് ഫ്‌ളോയിഡ്. 1964-ൽ സ്ഥാപിതമായ ബാൻഡ് സൈക്കാഡെലിക് റോക്ക്, സ്‌പേസ് റോക്ക്, പ്രോഗ്രസീവ് റോക്ക് എന്നിങ്ങനെയുള്ള റോക്ക് ശാഖകളുടെ അതികായന്മാരായി വിലയിരുത്തുന്നത്. നിരവധി ആൽബങ്ങൾ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും കുറച്ച് കാലമായി നിശബ്ദതയിലായിരുന്നു ബാൻഡ്. അന്തരിച്ച ബാൻഡ് മെമ്പറും കീബോർഡിസ്റ്റുമായ റിക്ക് റൈറ്റിനെ ആദരിക്കൻവേണ്ടി പുതിയ ആൽബമുമായി എത്തുകയാണ് ബാൻഡ്. എൻഡ്‌ലൈസ് റിവർ എന്ന് പേരിട്ടിരിക്കുന്ന പതിനെട്ട് പാട്ടുകളുള്ള ആൽബം അടുത്ത നവംബർ 11-ന് പുറത്തിറങ്ങും.

നേരത്തെ ബാൻഡിന്റെ പുതിയ ആൽബത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വിട്ടിരുന്നുവെങ്കിലും ബാൻഡ് ഔദ്യോഗികമായി വാർത്ത സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോഴാണ് പിങ്ക് ഫ്‌ളോയിഡിന്റെ ഭാഗത്ത് നിന്നൊരു സ്ഥിരീകരണം ലഭിക്കുന്നത്. 1964 മുതൽ 1994 വരെയുള്ള കാലഘട്ടങ്ങളിൽ പതിനാല് ഹിറ്റ് ആൽബങ്ങളാണ് പിങ്ക് ഫ്‌ളോയിഡ് പുറത്തിറക്കിയിട്ടുള്ളത്. 1994-നു ശേഷം പിങ്ക് ഫ്‌ലോയിഡ് ബാൻഡ് ആൽബങ്ങൾ ഒന്നും പുറത്തിറക്കിയിരുന്നില്ല, നീണ്ട 20 വർഷത്തിന് ശേഷമാണ് ബാൻഡ് പുതിയ ആൽബം പുറത്തിറക്കുന്നത്. ബാൻഡ് അംഗമായിരുന്ന റിച്ചാർഡ് റൈറ്റിന്റെ മരണ ശേഷം ബാൻഡ് പുറത്തിറക്കുന്ന ആദ്യത്തെ ആൽബമാണ് ദി എൻഡ്‌ലെസ്സ് റിവർ.