ആരാധകർക്കായി സ്വിഫ്റ്റിന്റെ സ്‌പെഷ്യൽ ഷോ

തന്റെ ഏറ്റവും പ്രിയമുള്ള 35 ആരാധകരെ പുതിയ ആൽബമായ 1989 കേൾക്കാൻ ലോസ് ആഞ്ചലസിലുള്ള തന്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് ടെയ്ലർ സ്വിഫ്റ്റ്. ആൽബത്തിലെ ഒരു ഗാനം മാത്രമേ ഇതുവരെ പുറത്തിറക്കിയിട്ടുള്ളു, പുറത്തിറങ്ങാത്ത മറ്റ് ഗാനങ്ങൾ കേൾക്കാനാണ് സ്വിഫ്റ്റ് ആരാധകരെ ക്ഷണിച്ചിരിക്കുന്നത്.
 | 

ആരാധകർക്കായി സ്വിഫ്റ്റിന്റെ സ്‌പെഷ്യൽ ഷോ
തന്റെ ഏറ്റവും പ്രിയമുള്ള 35 ആരാധകരെ പുതിയ ആൽബമായ 1989 കേൾക്കാൻ ലോസ് ആഞ്ചലസിലുള്ള തന്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് ടെയ്‌ലർ സ്വിഫ്റ്റ്. ആൽബത്തിലെ ഒരു ഗാനം മാത്രമേ ഇതുവരെ പുറത്തിറക്കിയിട്ടുള്ളു, പുറത്തിറങ്ങാത്ത മറ്റ് ഗാനങ്ങൾ കേൾക്കാനാണ് സ്വിഫ്റ്റ് ആരാധകരെ ക്ഷണിച്ചിരിക്കുന്നത്. വികലാംഗരും ശാരീരികമായി കഷ്ടതകൾ അനുഭവിക്കുന്നവരുമായ തന്റെ ആരാധകരെയാണ് സ്വിഫ്റ്റ് വീട്ടിലേയ്ക്ക് ക്ഷണിച്ചിരിക്കുന്നത്.

സിഫ്റ്റിന്റെ ഇത്തരത്തിലുള്ള മനുഷ്വത്വപരമായ പ്രവർത്തികൾ കൊണ്ട് സ്വിഫ്റ്റ് നേരത്തെയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു. തന്റെ ഒരു ആരാധികയുടെ വിവാഹ പാർട്ടിയിൽ അപ്രതീക്ഷിതമായി എത്തിയും ക്യാൻസർ ബാധിച്ച് ചികിത്സയിലുള്ള ഒരു കുട്ടിയെ കാണാൻ ആശുപത്രിയിൽ എത്തിയും മറ്റ് പോപ്പ് താരങ്ങളിൽ നിന്ന വ്യത്യസ്തയാണ് താൻ എന്ന് തെളിയിച്ചിരുന്നു. മറ്റ് പോപ്പ് താരങ്ങൾ മാസികൾക്ക് വേണ്ടിയും ആൽബങ്ങൾക്ക് വേണ്ടിയും നഗ്‌നയാവാൻ തയ്യാറാവുമ്പോൾ പ്രശസ്തിക്ക് വേണ്ടി നഗ്‌നയാവാൻ തന്നെ കിട്ടില്ല എന്ന് സ്വിഫ്റ്റ് പ്രഖ്യാപിച്ചിരുന്നു.

കൺട്രി സംഗീതജ്ഞയായ സ്വിഫ്റ്റിന്റെ ആദ്യ പോപ്പ് ആൽബവും അഞ്ചാമത്തെ സ്റ്റുഡിയോ ആൽബവുമാണ് 1989. 1989 എന്ന തന്റെ പുതിയ ആൽബത്തിലെ ഷേക്ക് ഇറ്റ് ഓഫ് എന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കഴിഞ്ഞ മാസം 18-ന് പുറത്തിറങ്ങിയ ഗാനം ഇതുവരെ 11 കോടി ആളുകളാണ് യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്.