പ്രേമം തലയ്ക്കു പിടിപ്പിച്ച ‘മലരേ’ എന്ന പാട്ടെത്തി

പ്രേമം എന്ന നിവിൻ പോളി ചിത്രം കണ്ടവരുടെ മനസിൽ നിന്നും മായാതെ കിടക്കുന്ന കഥാപാത്രമായിരുന്നു മലർ. ഫേസ്ബുക്കിലും മറ്റും മലരിനെ ആഘോഷമാക്കുകയാണ് പുതുതലമുറ.
 | 
പ്രേമം തലയ്ക്കു പിടിപ്പിച്ച ‘മലരേ’ എന്ന പാട്ടെത്തി

 

കൊച്ചി: പ്രേമം എന്ന നിവിൻ പോളി ചിത്രം കണ്ടവരുടെ മനസിൽ നിന്നും മായാതെ കിടക്കുന്ന കഥാപാത്രമായിരുന്നു മലർ. ഫേസ്ബുക്കിലും മറ്റും മലരിനെ ആഘോഷമാക്കുകയാണ് പുതുതലമുറ. ചിത്രത്തിൽ സർപ്രൈസ് പാക്കേജ് ആയ മലരേ എന്ന ഗാനത്തിനായി സമൂഹ മാധ്യമങ്ങളിൽ ആരാധകരുടെ ആവശ്യമുയർന്നിരുന്നു. ഗാനത്തിന്റെ പൂർണരൂപത്തിലുള്ള ഓഡിയോ പുറത്ത് വിടാതിരുന്നതിനേത്തുടർന്നായിരുന്നു ഇത്.

പ്രേമത്തിന്റെ ഔദ്യോഗിക പേജിലും സംവിധായകൻ അൽഫോൺസ് പുത്രന്റെയും നിവിൻ പോളിയുടെയും ഫേസ്ബുക്ക് പേജിലുമെല്ലാം മലരേ എന്ന ഗാനത്തിനായുള്ള അപേക്ഷ എത്തി. ഒടുവിൽ ഗാനത്തിന്റെ ഓഡിയോ പുറത്തിറങ്ങി. സിനിമയിലെ പാട്ടുകളെല്ലാം ഇതിനോടകം ശ്രദ്ധയാകർഷിക്കപ്പെട്ടിട്ടുണ്ട്. ആറ് പാട്ടുകൾ മുൻപ് റിലീസ് ചെയ്തിട്ടുണ്ടായിരുന്നു. ഇത് പുത്തൻകാലം, മലരേ, ചിന്ന ചിന്ന എന്നീ മൂന്ന് പാട്ടുകളും കൂടി ഇന്ന് സിനിമയുടെ ഒഫീഷ്യൽ ഓഡിയോ ലേബൽ ആയ മ്യൂസിക് 247 റിലീസ് ചെയ്തു.

ശബരീഷ് വർമ്മയുടെ വരികൾക്ക് രാജേഷ് മുരുഗേശനാണ് ഈണമിട്ടിരിക്കുന്നത്. വിജയ് യേശുദാസാണ് ഗായകൻ.

ഗാനം കേൾക്കാം.

മലരേ … പാട്ടിന്റെ വരികൾ …

തെളിമാനം മഴവില്ലിൻ നിറമണിയും നേരം,
നിരമാർന്നൊരു കനവെന്നിൽ തെളിയുന്ന പോലെ,
പുഴയോരം താഴുകുന്നീ തണുനീറൻ കാറ്റും,
പുളകങ്ങൾ ഇഴനെയ്‌തൊരു കുഴലൂതിയ പോലെ,
കുളിരേകും കനവിൽ നീ കതിരാടിയ കാലം,
മനതാരിൽ മധുമാസം തളിരാടിയ നേരം,
അകമരുകും മയിലിണകൾ തുയിലുണരും കാലം,
എൻ അകതാരിൽ അനുരാഗം പകരുന്ന യാമം,
അഴകേ … അഴകിൽ തീർത്തൊരു ശിലയഴകേ,
മലരേ … എന്നുയിരിൽ വിടരും പനിമലരേ …

മലരേ നിന്നെ കാണാതിരുന്നാൽ,
മിഴിവേകിയ നിറമെല്ലാം മായുന്നപോലെ
അലിവോടെന്നരികത്തിന്നണയാതിരുന്നാൽ,
അഴകേകിയ കനവെല്ലാം അകലുന്നപോലെ
ഞാനെന്റെ ആത്മാവിനാഴത്തിനുള്ളിൽ
അതിലോലമാരോരുമറിയാതെ സൂക്ഷിച്ച
താളങ്ങൾ രാഗങ്ങൾ ഈണങ്ങളായി
ഓരോരൊ വർണ്ണങ്ങളായ്
ഇടറുന്നോരെന്റെ ഇടനെഞ്ചിനുള്ളിൽ
പ്രണയത്തിൻ മഴയായ് നീ പൊഴിയുന്നീ നാളിൽ
തളരുന്നൊരെന്റെ തനുതോരും നിന്റെ അലതല്ലും പ്രണയത്താലുണരും
മലരേ … അഴകേ …

കുളിരേകും കനവിൽ നീ കതിരാടിയ കാലം,
മനതാരിൽ മധുമാസം തളിരാടിയ നേരം,
അകമരുകും മയിലിണകൾ തുയിലുണരും കാലം,
എൻ അകതാരിൽ അനുരാഗം പകരുന്ന യാമം,
അഴകേ … അഴകിൽ തീർത്തൊരു ശിലയഴകേ,
മലരേ … എന്നുയിരിൽ വിടരും പനിമലരേ …

(ചിത്രത്തിലെ മറ്റ് പാട്ടുകൾ താഴെയുള്ള ലിങ്കിൽ കേൾക്കാം)

http://gaana.com/album/premam-malayalam