സെലീന ഗോമസും പുതിയ കാമുകനും സൗഹൃദവേദിയിൽ

ജസ്റ്റിൻ ബീബറുമായുള്ള ബന്ധമൊഴിഞ്ഞ പോപ്പ് ഗായിക സെലീന ഗോമസ് പുതിയ കാമുകനുമായി സൗഹൃദവേദിയിൽ പ്രത്യക്ഷപ്പെട്ടു. അറ്റ്ലാന്റയിലെ ഹോട്ടലിൽ നടന്ന പാർട്ടിയിലാണ് കാമുകൻ സിദ്ദിനും സുഹൃത്ത് സാക് എഫ്രാണിനുമൊപ്പം സെലീന പ്രത്യക്ഷപ്പെട്ടത്. സെലീനയുടെ സംഘത്തിലുള്ള നർത്തകരും മറ്റു സുഹൃത്തുകളുമാണ് പരിപാടിയിൽ പങ്കെടുത്തത്. കറുത്ത പാന്റും വെള്ള നിറത്തിലുള്ള കോട്ടും ധരിച്ചാണ് സെലീന പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.
 | 

സെലീന ഗോമസും പുതിയ കാമുകനും സൗഹൃദവേദിയിൽ
ലോസ്ഏഞ്ചൽസ്:
ജസ്റ്റിൻ ബീബറുമായുള്ള ബന്ധമൊഴിഞ്ഞ പോപ്പ് ഗായിക സെലീന ഗോമസ് പുതിയ കാമുകനുമായി സൗഹൃദവേദിയിൽ പ്രത്യക്ഷപ്പെട്ടു. അറ്റ്‌ലാന്റയിലെ ഹോട്ടലിൽ നടന്ന പാർട്ടിയിലാണ് കാമുകൻ സിദ്ദിനും സുഹൃത്ത് സാക് എഫ്രാണിനുമൊപ്പം സെലീന പ്രത്യക്ഷപ്പെട്ടത്. സെലീനയുടെ സംഘത്തിലുള്ള നർത്തകരും മറ്റു സുഹൃത്തുകളുമാണ് പരിപാടിയിൽ പങ്കെടുത്തത്. കറുത്ത പാന്റും വെള്ള നിറത്തിലുള്ള കോട്ടും ധരിച്ചാണ് സെലീന പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.

മോഡലായ യൊവാന വെഞ്ചൂറയുമായുള്ള ബീബറിന്റെ അടുപ്പമാണ് സെലീനയെ ചൊടിപ്പിച്ചതെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.