വീണ്ടും അമ്മയാകാൻ ഒരുങ്ങി ഷക്കീറ

പ്രശസ്ത പോപ്പ് താരം ഷക്കീറ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു. അമ്മയാകാൻ പോകുന്ന വിവരം താരം തന്നെയാണ് തന്റെ ആരാധകരെ സോഷ്യൻ നെറ്റ്വർക്കിങ് സൈറ്റിലൂടെ അറിയിച്ചത്. സ്പെയിൻ ഫുട്ബോൾ താരവും ബാർസലോണയുടെ പ്രമുഖ കളിക്കാരനുമായ ജെറാർഡിനും ഷക്കീറയ്ക്കും നേരത്തെ ഒരു ആൺ കുഞ്ഞ് ജനിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞും ആൺകുട്ടി തന്നെയാണെന്നാണ് ഷക്കീറ സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റായ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
 | 
വീണ്ടും അമ്മയാകാൻ ഒരുങ്ങി ഷക്കീറ

 

പ്രശസ്ത പോപ്പ് താരം ഷക്കീറ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നു. അമ്മയാകാൻ പോകുന്ന വിവരം താരം തന്നെയാണ് തന്റെ ആരാധകരെ സോഷ്യൻ നെറ്റ്‌വർക്കിങ് സൈറ്റിലൂടെ അറിയിച്ചത്. സ്‌പെയിൻ ഫുട്‌ബോൾ താരവും ബാർസലോണയുടെ പ്രമുഖ കളിക്കാരനുമായ ജെറാർഡിനും ഷക്കീറയ്ക്കും നേരത്തെ ഒരു ആൺ കുഞ്ഞ് ജനിച്ചിരുന്നു. രണ്ടാമത്തെ കുഞ്ഞും ആൺകുട്ടി തന്നെയാണെന്നാണ് ഷക്കീറ സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റായ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.

എല്ലാവരുടേയും പ്രാർത്ഥനക്കും ആശംസകൾക്കും നന്ദി സൂചിപ്പിക്കാനും ഷകീറ മറന്നില്ല. തനിക്ക് ഒരുപാട് കുട്ടികൾ വേണമെന്നാണ് ആഗ്രഹം ഒരു അഭിമുഖത്തിൽ ഷക്കീറ പറഞ്ഞിരുന്നു. 2010 ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ വക്കാ വക്കായുടെ ചിത്രീകരണവേളയിലാണ് ഇരുവരും കണ്ട് മുട്ടിയത്. അതിനു ശേഷം പ്രണയത്തിലായ താരങ്ങൾക്ക് കഴിഞ്ഞ വർഷമായിരുന്നു ആദ്യ കുഞ്ഞ് ജനിച്ചത്.