സിസ്റ്റർ ക്രിസ്റ്റീനയുടെ ആദ്യ ആൽബം ക്രിസ്തുമസിന്

കുറച്ചുനാൾ മുമ്പ് വരെ സിസ്റ്റർ ക്രിസ്റ്റീനയായിരുന്നു ഇന്റർനെറ്റിലെ താരം. കോൺവെന്റിലെ സഹ സിസ്റ്റർമാരുമായി എത്തി വോയ്സ് ഓഫ് ഇറ്റലിയുടെ സ്റ്റേജ് ഇളക്കിമറിച്ച കന്യാസ്ത്രിയെ ഇറ്റലിക്കാർക്ക് മാത്രമല്ല ലോകത്തിലെ എല്ലാവർക്കും ഇഷ്ടപ്പെട്ടു. വോയ്സ് ഓഫ് ഇറ്റലിയിലെ വിജയിയായി മാറിയ സിസ്റ്ററിന്റെ സംഗീത ജീവിതം തിരുവസ്ത്രത്തിനുള്ളിൽ ഒതുങ്ങിപോകും എന്നാണ് എല്ലാവരും കരുതിയിരുന്നത്.
 | 

സിസ്റ്റർ ക്രിസ്റ്റീനയുടെ ആദ്യ ആൽബം ക്രിസ്തുമസിന്
കുറച്ചുനാൾ മുമ്പ് വരെ സിസ്റ്റർ ക്രിസ്റ്റീനയായിരുന്നു ഇന്റർനെറ്റിലെ താരം. കോൺവെന്റിലെ സഹ സിസ്റ്റർമാരുമായി എത്തി വോയ്‌സ് ഓഫ് ഇറ്റലിയുടെ സ്റ്റേജ് ഇളക്കിമറിച്ച കന്യാസ്ത്രിയെ ഇറ്റലിക്കാർക്ക് മാത്രമല്ല ലോകത്തിലെ എല്ലാവർക്കും ഇഷ്ടപ്പെട്ടു. വോയ്‌സ് ഓഫ് ഇറ്റലിയിലെ വിജയിയായി മാറിയ സിസ്റ്ററിന്റെ സംഗീത ജീവിതം തിരുവസ്ത്രത്തിനുള്ളിൽ ഒതുങ്ങിപോകും എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ വിമർശിച്ചവർക്കുള്ള മറുപടിയായി സിസ്റ്റർ ക്രിസ്റ്റീനയുടെ ആദ്യ മ്യൂസിക്ക് ആൽബം ക്രിസ്തുമസിനെത്തും.

വോയ്‌സ് ഓഫ് ഇറ്റലിയുടെ വിജയത്തിനെ തുടർന്ന് യുണിവേഴ്‌സൽ റിക്കോർഡ്‌സുമായി സിസ്റ്റർ കരാറിലെത്തിയിരുന്നു. അവരാണ് സിസ്റ്ററിന്റെ ആദ്യ ആൽബം പുറത്തിറക്കുന്നത്. ആൽബത്തിന്റെ ടീസർ കഴിഞ്ഞ ദിവസം യൂണിവേഴ്‌സൽ റിക്കോർഡ്‌സ് പുറത്തു വിട്ടിരുന്നു. എന്നാൽ ആൽബത്തെ പറ്റിയുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.

വോയ്‌സ് ഓഫ് ഇറ്റലിയിൽ പങ്കെടുത്തത് മുതൽ ഇന്റർനെറ്റിലെ താരമായി മാറിയ സിസ്റ്ററിന്റെ പാട്ടുകൾക്കെല്ലാം യൂട്യൂബിൽ വൻ പ്രചാരമാണ് ലഭിച്ചത്. ഓഡിഷൻ റൗണ്ടിൽ ക്രിസ്റ്റീന പാടിയ നോ വൺ എന്ന ഗാനം 58 കോടി ആളുകളാണ് ഇതുവരെ യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്.
കേൾക്കുന്നവരെ വിസ്മയിപ്പിക്കുന്ന ആലാപന ശൈലിയുമായി ക്രിസ്റ്റീന എന്ന 25-കാരി സിസ്റ്റർ എത്തിയത് മിലാനിലെ ഹോളി ഫാമിലെ കോൺവെന്റിൽ നിന്നായിരുന്നു. കോൺവെന്റിലെ മറ്റ് സിസ്റ്റർമാരോടൊപ്പം എത്തിയ സിസ്റ്ററിന് ഷോയിൽ മികച്ച പിന്തുണയാണ് ലഭിച്ചിരുന്നത്.  കോൺവെന്റ് സംഘടിപ്പിച്ച ഒരു സംഗീത പരിപാടിയിൽ പങ്കെടുത്ത പരിചയം മാത്രമുള്ള സിസ്റ്റർ ഇത്ര വലിയ പരിപാടിയിൽ പങ്കെടുക്കുന്നതും വിജയി ആകുന്നതും ആദ്യമായിട്ടായിരുന്നു.