സിസ്റ്ററുടെ ആദ്യ ഗാനം ‘ലൈക്ക് എ വിർജിൻ’

വോയിസ് ഓഫ് ഇറ്റലി എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ഇറ്റലിക്കാരെ മാത്രമല്ല ലോകത്തിനെ മുഴുവൻ വിസ്മയിപ്പിച്ച കന്യാസ്ത്രീയാണ് സിസ്റ്റർ ക്രിസ്റ്റീന. അന്ന് കാണികളേയും വിധികർത്താക്കളേയും പാട്ടുപാടി വിസ്മയിപ്പിച്ച് വോയ്സ് ഓഫ് ഇറ്റലിയിലെ വിജയിയായി മാറിയ സിസ്റ്ററിനെ പറ്റി വാർത്തകളൊന്നും തന്നെ പിന്നീട് കേട്ടിരുന്നില്ല.
 | 

സിസ്റ്ററുടെ ആദ്യ ഗാനം ‘ലൈക്ക് എ വിർജിൻ’
വോയിസ് ഓഫ് ഇറ്റലി എന്ന റിയാലിറ്റി ഷോയിലൂടെ എത്തി ഇറ്റലിക്കാരെ മാത്രമല്ല ലോകത്തിനെ മുഴുവൻ വിസ്മയിപ്പിച്ച കന്യാസ്ത്രീയാണ് സിസ്റ്റർ ക്രിസ്റ്റീന. അന്ന് കാണികളേയും വിധികർത്താക്കളേയും പാട്ടുപാടി വിസ്മയിപ്പിച്ച് വോയ്‌സ് ഓഫ് ഇറ്റലിയിലെ വിജയിയായി മാറിയ സിസ്റ്ററിനെ പറ്റി വാർത്തകളൊന്നും തന്നെ പിന്നീട് കേട്ടിരുന്നില്ല.

സിസ്റ്ററിന്റെ സംഗീത ജീവിതം തിരുവസ്ത്രത്തിനുള്ളിൽ ഒതുങ്ങിപ്പോകും എന്ന് വിമർശിച്ചവർക്കുള്ള മറുപടിയുമായി സിസ്റ്റർ ക്രിസ്റ്റീനയുടെ ആദ്യ ഗാനം ‘ലൈക്ക് എ വിർജിൻ’ എത്തി. ക്രിസ്തുമസിന് പുറത്തിറങ്ങുന്ന സിസ്റ്ററിന്റെ ആദ്യ ആൽബത്തിലേതാണ് ഗാനം. യൂണിവേഴ്‌സൽ റിക്കോർഡ്‌സാണ് സിസ്റ്ററിന്റെ ആദ്യ ആൽബം പുറത്തിറക്കുന്നത്. സിസ്റ്റർ ക്രിസ്റ്റീന എന്ന് തന്നെ പേരിട്ടിരിക്കുന്ന ആൽബത്തിൽ പത്ത് പാട്ടുകളുണ്ട്.

വോയ്‌സ് ഓഫ് ഇറ്റലിയിൽ പങ്കെടുത്തത് മുതൽ ഇന്റർനെറ്റിലെ താരമായി മാറിയ സിസ്റ്ററിന്റെ പാട്ടുകൾക്കെല്ലാം യൂട്യൂബിൽ വൻ പ്രചാരമാണ് ലഭിച്ചത്. ഓഡിഷൻ റൗണ്ടിൽ ക്രിസ്റ്റീന പാടിയ നോ വൺ എന്ന ഗാനം കോടിക്കണക്കിന് ആളുകളാണ് ഇതുവരെ യൂട്യൂബിലൂടെ കണ്ടിരിക്കുന്നത്.  കേൾക്കുന്നവരെ വിസ്മയിപ്പിക്കുന്ന ആലാപന ശൈലിയുമായി  ക്രിസ്റ്റീന എന്ന 25 കാരി സിസ്റ്റർ എത്തിയത് മിലാനിലെ ഹോളിഫാമിലി കോൺവെന്റിൽ നിന്നായിരുന്നു.

കോൺവെന്റിലെ മറ്റ് സിസ്റ്റർമാരോടൊപ്പം എത്തിയ സിസ്റ്ററിന് ഷോയിൽ മികച്ച പിന്തുണയാണ് ലഭിച്ചിരുന്നത്. കോൺവെന്റ് സംഘടിപ്പിച്ച ഒരു സംഗീത പരിപാടിയിൽ പങ്കെടുത്ത പരിചയം മാത്രമുള്ള സിസ്റ്റർ ഇത്ര വലിയ പരിപാടിയിൽ പങ്കെടുക്കുന്നതും വിജയി ആകുന്നതും ആദ്യമായിട്ടായിരുന്നു.