ഡ്രമ്മർ ശിവമണി വിവാഹിതനാവുന്നു; വധു ഗായികയായ രുണ റിസ്വി

പ്രശസ്ത ഡ്രമ്മർ ശിവമണി വിവാഹിതനാവുന്നു. ഗായികയായ രുണ റിസ്വിയാണ് വധു. നവംബർ പത്തിന് താൻ വിവാഹിതനാവാൻ പോകുകയാണെന്നും ഗായികയായ രുണ റിസ്വിയാണ് വധു എന്ന വാർത്ത ശിവമണി തന്നെയാണ് പുറത്ത് വിട്ടത്. പ്രശസ്ത ഗസൽ ഗായകൻ രാജ്കുമാർ റിസ്വിയുടേയും ഇന്ദ്രാണി റിസ്വിയുടേയും മകളാണ് രുണ റിസ്വി.
 | 

ഹിന്ദുസ്ഥാനി ഗായികയായ രുണ ജാനേ തു ജാനെ നാ, ഉഫ് ക്യാ ജാദൂ മൊഹബ്ബത്ത് ഹൈ, ഐശ്വര്യ റോയ്‌യുടെ പ്രവോക്ഡ് തുടങ്ങിയ ചിത്രങ്ങളിൽ പാടിയിട്ടുണ്ട്. ശിവമണി ആദ്യമായി സംഗീതം നൽകി ജൂണിൽ പുറത്തിറങ്ങിയ തമിഴ് ചിത്രം അറിമ നംബിയിലെ ഒരു ഗാനവും രുണ ആലപിച്ചിരുന്നു. അമ്പതുകാരനായ ശിവമണിയുടെ രണ്ടാം വിവാഹമാണിത് ആദ്യ വിവാഹത്തിൽ ഡ്രമ്മർക്ക് രണ്ട് കുട്ടികളുണ്ട്.

എ.ആർ റഹ്മാൻ, ഇളയരാജ. എം.എസ് വിശ്വനാഥൻ തുടങ്ങിയ സംഗീതസംവിധായകരുടെ കൂടെ ജോലി ചെയ്തിട്ടുള്ള ശിവമണി പല ലോക പ്രസിദ്ധ സംഗീതജ്ഞരുമായി സഹകരിച്ച് പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. റോജ, രംഗ് ദെ ബസന്തി, താൽ, ലഗാൻ, ദിൽസെ, ഗുരു തുടങ്ങിയ റഹ്മാന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളിലെല്ലാം ഡ്രമ്മർ ശിവമണിയുടെ സാന്നിധ്യം ശ്രദ്ധേയമാണ്.