എം ജയചന്ദ്രനും സുധീപും വീണ്ടും ഒരുമിക്കുന്നു

രതിനിർവ്വേദം എന്ന ചിത്രത്തിലെ ചെമ്പകപ്പൂങ്കാവിലെ... എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം നേടിയ ഗായകൻ സുധീപ് കുമാറും എം ജയചന്ദ്രനും വീണ്ടും ഒരുമിക്കുകയാണ്. സുരേഷ് ഗോപി നായകനാവുന്ന ഡോൾഫിൻ എന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. എം ജയചന്ദ്രൻ തന്റെ ഫെയ്സുബുക്ക് പേജിലൂടെ അറിയിച്ചതാണീ കാര്യം.
 | 

എം ജയചന്ദ്രനും സുധീപും വീണ്ടും ഒരുമിക്കുന്നു
രതിനിർവ്വേദം എന്ന ചിത്രത്തിലെ ചെമ്പകപ്പൂങ്കാവിലെ… എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം നേടിയ ഗായകൻ സുധീപ് കുമാറും എം ജയചന്ദ്രനും വീണ്ടും ഒരുമിക്കുകയാണ്. സുരേഷ് ഗോപി നായകനാവുന്ന ഡോൾഫിൻ എന്ന ചിത്രത്തിനു വേണ്ടിയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. എം ജയചന്ദ്രൻ തന്റെ ഫെയ്‌സുബുക്ക് പേജിലൂടെ അറിയിച്ചതാണീ കാര്യം.

1982 ൽ പുറത്തിറങ്ങിയ  ഞാൻ ഏകനാണ് എന്ന ചിത്രത്തിലെ ഓ മൃദുലേ ഹൃദയ മുരളിയിലൊഴുകി വാ… എന്ന ഗാനം ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട്. ആ ഗാനമായിരിക്കും സുധീപ് പാടുക എന്നാണ് എം ജയചന്ദ്രൻ പറഞ്ഞിരിക്കുന്നത്.  അനൂപ് മേനോൻ തിരക്കഥ എഴുതി ദീപൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡോൾഫിൻ. സുരേഷ് ഗോപി, അനൂപ് മേനോൻ, രാഹുൽ മാധവ്, സൈജു കുറുപ്പ്, കൽപ്പന, സൂരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നന്ദു എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. സുധീപ് കാരാട്ട്, അരുൺ എംസി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം അടുത്ത മാസം അവസാനത്തോടെ തീയറ്ററിൽ എത്തും.