പത്താം വയസിൽ ദേശീയ പുരസ്‌കാരം; ഉത്തര ‘ഉണ്ണികൃഷ്ണന്റെ’ അഭിമാനം

വളരെ ചെറിയ പ്രായത്തിൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടാനുള്ള ഭാഗ്യം കൈവന്നിരിക്കുകയാണ് ഉത്തര ഉണ്ണികൃഷ്ണന്.
 | 
പത്താം വയസിൽ ദേശീയ പുരസ്‌കാരം; ഉത്തര ‘ഉണ്ണികൃഷ്ണന്റെ’ അഭിമാനം

വളരെ ചെറിയ പ്രായത്തിൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടാനുള്ള ഭാഗ്യം കൈവന്നിരിക്കുകയാണ് ഉത്തര ഉണ്ണികൃഷ്ണന്. ഉത്തരയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചതിൽ ഏറ്റവും അധികം അഭിമാനിക്കുന്നത് അച്ഛൻ ഉണ്ണികൃഷ്ണനാണ്. ഉണ്ണികൃഷ്ണനെന്നു പറഞ്ഞാൽ ആർക്കും അങ്ങനെ പെട്ടെന്ന് പിടികിട്ടണമെന്നില്ല. 1994 ൽ ഇറങ്ങിയ ‘കാതലൻ’ എന്ന ചിത്രത്തിലെ ‘എന്നവളേ’ എന്ന ഹിറ്റ് ഗാനത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ പ്രശസ്ത ഗായകൻ പി. ഉണ്ണികൃഷ്ണൻ. അച്ഛന്റെ ചുവടു പിടിച്ചാണ് പത്തു വയസ്സുകാരി ഉത്തര പിന്നണിഗാന രംഗത്തേക്ക് എത്തുന്നത്.

എ.എൽ വിജയ് സംവിധാനം ചെയ്ത സൈവം എന്ന ചിത്രത്തിൽ ബേബി സാറയ്ക്ക് വേണ്ടിയായിരുന്നു ഉത്തര ഗാനം ആലപിച്ചത്. ‘അഴക് അഴക് എതുവും അഴക്’ എന്ന് തുടങ്ങുന്നതായിരുന്നു ഗാനം. പിന്നണിഗാന രംഗത്തേക്കുള്ള ഉത്തരയുടെ ചുവടു വെയ്പും സൈവത്തിലൂടെയായിരുന്നു.

ഗാനം കാണാം.