ലൈംഗിക വിവാദം; ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരം നല്‍കില്ല

സ്വീഡിഷ് അക്കാദമിയിലുണ്ടായ ലൈംഗിക വിവാദത്തിന്റെ പശ്ചാത്തലത്തില് 2018ലെ സാഹിത്യത്തിനുള്ള നൊബേല് പുരസ്കാരം നല്കേണ്ടതില്ലെന്ന് തീരുമാനം. സ്വീഡിഷ് അക്കാദമി പുറത്തിറക്കിയ വാര്ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2019ല് സാഹിത്യത്തിനായി രണ്ട് നോബേല് സമ്മാനങ്ങള് നല്കുമെന്നും അക്കാദമി അറിയിച്ചു.
 | 

ലൈംഗിക വിവാദം; ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നോബേല്‍ പുരസ്‌കാരം നല്‍കില്ല

സ്റ്റോക്കോം: സ്വീഡിഷ് അക്കാദമിയിലുണ്ടായ ലൈംഗിക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ 2018ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം നല്‍കേണ്ടതില്ലെന്ന് തീരുമാനം. സ്വീഡിഷ് അക്കാദമി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2019ല്‍ സാഹിത്യത്തിനായി രണ്ട് നോബേല്‍ സമ്മാനങ്ങള്‍ നല്‍കുമെന്നും അക്കാദമി അറിയിച്ചു.

അക്കാദമിയിലെ ബോര്‍ഡ് അംഗങ്ങളുമായി ബന്ധപ്പെട്ട് ലൈംഗികാരോപണം ഉയര്‍ന്നതോടെയാണ് അധികൃതര്‍ നോബേല്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിക്കുന്നത്. മറ്റു പുരസ്‌കാരങ്ങളെ ഈ തീരുമാനം ബാധിക്കില്ലെന്ന് അക്കാദമി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. പുരസ്‌കാരം നല്‍കുന്നില്ലെന്ന തീരുമാനത്തിന് പിന്നിലെ കൃത്യമായ കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. നിലവില്‍ 18 അംഗ കമ്മിറ്റിയില്‍ ഏഴുപേരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

ലൈംഗികാരോപണം ആരുടെ പേരിലാണെന്നോ ഇവര്‍ക്കെതിരെ എന്തെങ്കിലും നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോയെന്ന കാര്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. പുരസ്‌കാരം നല്‍കേണ്ടതില്ലെന്ന തീരുമാനം വിവാദങ്ങളുണ്ടാക്കുമെന്നാണ് സൂചന. നേരത്തെ പുരസ്‌കാര സമര്‍പ്പണം നീട്ടിവയ്ക്കുന്ന കാര്യം പരിഗണിക്കുന്നതായി അക്കാദമിയുടെ ഇടക്കാല സെക്രട്ടറി പറഞ്ഞിരുന്നു.