പത്ത് വര്‍ഷത്തിനിടെ ഇന്ത്യന്‍ നിരത്തുകളിലിറങ്ങിയത് 13 ലക്ഷം സ്വിഫ്റ്റുകള്‍

വിപണിയിലിറക്കി പത്തു വര്ഷം പിന്നിട്ടിട്ടും മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് മോഡലിന്റെ വിജയഗാഥ തുടരുകയാണ്. 2005ല് നിരത്തിലിറക്കിയ സ്വിഫ്റ്റിന്റെ പതിമൂന്ന് ലക്ഷം കാര് യൂണിറ്റുകളാണ് പത്ത് വര്ഷത്തിനിടെ വിറ്റുപോയത്. ബുക്ക് ചെയ്യപ്പെടുന്നതിനനുസരിച്ച് കാര് വിതരണം നടത്താനാകാതെ ഡീലര്മാര് ബുദ്ധിമുട്ടുകയാണ്.
 | 

പത്ത് വര്‍ഷത്തിനിടെ ഇന്ത്യന്‍ നിരത്തുകളിലിറങ്ങിയത്  13 ലക്ഷം  സ്വിഫ്റ്റുകള്‍

ന്യൂഡല്‍ഹി: വിപണിയിലിറക്കി പത്തു വര്‍ഷം പിന്നിട്ടിട്ടും മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് മോഡലിന്റെ വിജയഗാഥ തുടരുകയാണ്. 2005ല്‍ നിരത്തിലിറക്കിയ സ്വിഫ്റ്റിന്റെ പതിമൂന്ന് ലക്ഷം കാര്‍ യൂണിറ്റുകളാണ് പത്ത് വര്‍ഷത്തിനിടെ വിറ്റുപോയത്. ബുക്ക് ചെയ്യപ്പെടുന്നതിനനുസരിച്ച് കാര്‍ വിതരണം നടത്താനാകാതെ ഡീലര്‍മാര്‍ ബുദ്ധിമുട്ടുകയാണ്.

ദശകത്തിലെ ബെസ്റ്റ് സെല്ലര്‍ എന്ന നേട്ടവും സ്വിഫ്റ്റ് സ്വന്തമാക്കിക്കഴിഞ്ഞു. ജപ്പാന്‍ സാങ്കേതികതയും യൂറോപ്യന്‍ ഫിറ്റ്‌നസുമാണ് സ്വിഫ്റ്റില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇവ ഏറെ ഇന്ധനക്ഷമമാണെന്നും കമ്പനി അവകാശപ്പെടുന്നു.

വിപണിയിലെത്തി രണ്ട് വര്‍ഷം കൊണ്ട് തന്നെ രണ്ട്‌ലക്ഷം കാറുകള്‍ വിറ്റുപോയി. 2009ല്‍ അത് മൂന്ന് ലക്ഷമായി ഉയര്‍ന്നു. 2010ആയപ്പോഴേക്കും നിരത്തില്‍ അഞ്ച്‌ലക്ഷം സ്വിഫ്റ്റുകളെത്തി. 2013ഓടെ അത് പത്ത്‌ലക്ഷവും ഇപ്പോള്‍ പതിമൂന്ന് ലക്ഷവും ആയി.
5.2ലക്ഷം മുതല്‍ 7.2ലക്ഷം വരെയുളള റേഞ്ചുകളില്‍ സ്വിഫ്റ്റ് ലഭ്യമാണ്.