മനസില്‍ വിചാരിച്ചാല്‍ മതി; ഈ കാര്‍ നിങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കും

ഈ കാറിന് സ്റ്റിയറിംഗ് വീലും ആക്സിലറേറ്ററും ഒന്നും വേണ്ട. മനസ് മാത്രം മതി ഇത് നിയന്ത്രിക്കാന്. പോകേണ്ട വഴി മനസില് വിചാരിച്ചാല് ഈ സ്മാര്ട്ട് കാര് നിങ്ങളെ ലക്ഷ്യത്തിലെത്തിക്കും. ചൈനയിലെ ടിയാന്ജിനിലെ നാന്കായി സര്വകലാശാലയിലെ ഗവേഷകരാണ് ഈ കാറിന്റെ പിന്നില്. ചൈനീസ് കാര്നിര്മാതാക്കളായ ഗ്രേറ്റ് വാള് മോട്ടോറിന്റെ സഹകരണത്തോടെയാണ് ഇവര് ഈ കാര് രൂപകല്പ്പന ചെയ്തിരിക്കുന്നത്. സിന്ഹുവ വാര്ത്താ ഏജന്സിയാണ് ഈ വിവരം പുറത്തു വിട്ടത്.
 | 

മനസില്‍ വിചാരിച്ചാല്‍ മതി; ഈ കാര്‍ നിങ്ങളെ ലക്ഷ്യസ്ഥാനത്തെത്തിക്കും

ബീജീംഗ്: ഈ കാറിന് സ്റ്റിയറിംഗ് വീലും ആക്‌സിലറേറ്ററും ഒന്നും വേണ്ട. മനസ് മാത്രം മതി ഇത് നിയന്ത്രിക്കാന്‍. പോകേണ്ട വഴി മനസില്‍ വിചാരിച്ചാല്‍ ഈ സ്മാര്‍ട്ട് കാര്‍ നിങ്ങളെ ലക്ഷ്യത്തിലെത്തിക്കും. ചൈനയിലെ ടിയാന്‍ജിനിലെ നാന്‍കായി സര്‍വകലാശാലയിലെ ഗവേഷകരാണ് ഈ കാറിന്റെ പിന്നില്‍. ചൈനീസ് കാര്‍നിര്‍മാതാക്കളായ ഗ്രേറ്റ് വാള്‍ മോട്ടോറിന്റെ സഹകരണത്തോടെയാണ് ഇവര്‍ ഈ കാര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയാണ് ഈ വിവരം പുറത്തു വിട്ടത്.

പതിനാറ് സെന്‍സറുകള്‍ ഉളള ഒരു ഹെഡ്‌സെറ്റ് വഴിയാണ് ഇതിന്റെ നിയന്ത്രണം. വാഹനം നിയന്ത്രിക്കുന്നയാളിന്റെ തലച്ചോറില്‍ നിന്നുള്ള ഉദ്ദീപനങ്ങള്‍ സെന്‍സറുകള്‍ കാറിന്റെ പ്രോസസിംഗ് സിസ്റ്റത്തിലെത്തിക്കും. തലച്ചോറില്‍ നിന്നുളള സന്ദേശം അനുസരിച്ച് സെന്‍സറുകള്‍ കാറിന് ഡ്രൈവിംഗ് നിര്‍ദേശങ്ങള്‍ നല്‍കുകയാണിവിടെ. ആദ്യമായാണ് ഇത്തരത്തില്‍ ഒരു കാര്‍ പുറത്തിറങ്ങുന്നതെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു.

ഇത്തരത്തിലുളള കാറുകള്‍ നിര്‍മിക്കുന്നതിന് മുമ്പ് കൂടുതല്‍ ഗവേഷണങ്ങള്‍ ഈ രംഗത്ത് ആവശ്യമുണ്ടെന്നും സര്‍വകലാശാലയിലെ കമ്പ്യൂട്ടിംഗ് ആന്‍ഡ് കണ്‍ട്രോള്‍ എഞ്ചിനീയറിംഗ് വകുപ്പിലെ അസോസിയേറ്റ് പ്രൊഫസര്‍ ഡ്യുവാന്‍ ഫെഗ് പറയുന്നു. അതേസമയം സാങ്കേതികത മികച്ചതാണെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

വാഹനത്തെ കൂടുതല്‍ സുരക്ഷിതമാക്കാനാണ് ഇനിയും പഠനങ്ങള്‍ വേണ്ടത്. കൂടാതെ ഉപയോക്താവിന് കൂടുതല്‍ സൗകര്യപ്രദമാക്കേണ്ടതുമുണ്ടെന്നും അദ്ദേഹം പറയുന്നു. ഏതായാലും പുതിയ കാര്‍ ഡ്രൈവിംഗ് രംഗത്തെ പരിപോഷിപ്പിക്കുന്നതിനൊപ്പം കാറോടിക്കാന്‍ കഴിയാത്തവര്‍ക്കും ഏറെ ഗുണകരമായിരിക്കുമെന്നും വിലയിരുത്തപ്പെടുന്നു.