‘കാല’ യിലെ ഥാര്‍ ധനുഷ് ആനന്ദ് മഹീന്ദ്രക്ക് സമ്മാനിച്ചു; രസകരമായ ട്വിറ്റര്‍ സംഭാഷണത്തിന്റെ കഥ ഇങ്ങനെ!

പാ രഞ്ജിത്ത് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ബോക്സ് ഓഫീസില് റെക്കോര്ഡ് നേട്ടം കൈവരിച്ച് മുന്നേറുകയാണ്. ചിത്രത്തോടപ്പം വാര്ത്തകളില് നിറയുകയാണ് ആനന്ദ് മഹീന്ദ്രയ്ക്ക് ധനുഷ് സമ്മാനിച്ച മഹീന്ദ്ര ഥാര്. സിനിമയില് രജനി ഉപയോഗിച്ച് ഥാര് ജീപ്പ് തനിക്ക് നല്കുമോയെന്ന് ട്വിറ്ററിലുടെ മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര ധനുഷിനോട് ചോദിച്ചിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞാല് തരാമെന്ന് ധനുഷും മറുപടി പറഞ്ഞു.
 | 

‘കാല’ യിലെ ഥാര്‍ ധനുഷ് ആനന്ദ് മഹീന്ദ്രക്ക് സമ്മാനിച്ചു; രസകരമായ ട്വിറ്റര്‍ സംഭാഷണത്തിന്റെ കഥ ഇങ്ങനെ!

ചെന്നൈ: പാ രഞ്ജിത്ത് സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ച് മുന്നേറുകയാണ്. ചിത്രത്തോടപ്പം വാര്‍ത്തകളില്‍ നിറയുകയാണ് ആനന്ദ് മഹീന്ദ്രയ്ക്ക് ധനുഷ് സമ്മാനിച്ച മഹീന്ദ്ര ഥാര്‍. സിനിമയില്‍ രജനി ഉപയോഗിച്ച് ഥാര്‍ ജീപ്പ് തനിക്ക് നല്‍കുമോയെന്ന് ട്വിറ്ററിലുടെ മഹീന്ദ്ര ഉടമ ആനന്ദ് മഹീന്ദ്ര ധനുഷിനോട് ചോദിച്ചിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞാല്‍ തരാമെന്ന് ധനുഷും മറുപടി പറഞ്ഞു.

റിലീസിന് ശേഷം ധനുഷ് വാക്ക് പാലിക്കുകയും ചെയ്തു. ചിത്രത്തില്‍ രജനികാന്തിന്റെ സാരഥിയാണ് ഈ സ്റ്റൈലിഷ് മോഡല്‍ ജീപ്പ്. ഇപ്പോള്‍ വാഹനം മഹീന്ദ്രയുടെ ചെന്നൈയിലെ റിസേര്‍ച്ച് വാലിയിലാണ്. ചെന്നൈയിലെ ജീവനക്കാര്‍ ഥാറിനൊപ്പം നില്‍ക്കുന്ന ഒരു ചിത്രവും ആനന്ദ് പോസ്റ്റ് ചെയ്തിട്ടുണ്ട്. സിനിമ ഹിറ്റാവുന്നതോടെ ഈ വാഹനവും ജനശ്രദ്ധ നേടും.

ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണമാണ് കാലയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പാ രഞ്ജിത്ത് വിസ്മയമാണ് സിനിമയെന്ന് സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ പ്രതികരിക്കുന്നു. മൂന്ന് ഭാഷകളില്‍ റിലീസ് ചെയ്തിരിക്കുന്ന ചിത്രം കര്‍ണാടകത്തില്‍ വലിയ പ്രതിഷേധത്തിനൊടുവിലാണ് റിലീസ് ചെയ്തത്.