ബജാജ് ഫോബ്‌സ് മാസികയുടെ പട്ടികയിൽ

ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് മാസികയായ ഫോബ്സ് വർഷന്തോറും വിവിധ മേഖലകളിൽ ഏറ്റവും മികവു പുലർത്തുന്നവരുടെ പട്ടികകൾ പ്രസിദ്ധീകരിക്കാറുണ്ട്. ഇക്കൊല്ലത്തെ ഏറ്റവും ഇന്നോവേറ്റീവായ 100 കമ്പനികളുടെ പട്ടിക ഫോബ്സ് തയ്യാറാക്കിയപ്പോൾ ഇന്ത്യൻ ബൈക്ക് നിർമ്മാതാക്കളായ ബജാജ് പട്ടികയിൽ ഇടം നേടി. 100 കമ്പനികളുടെ ലിസ്റ്റിൽ 96-ാംമതാണ് ബജാജ് എങ്കിലും പട്ടികയിൽ കയറുന്ന ഏക വാഹന നിർമ്മാണ കമ്പനിയാണ് ബജാജ്. നൂതന ആശയങ്ങൾ നടപ്പിലാക്കുന്ന കമ്പനികൾക്കാണ് ഫോബ്സ് ഇന്നോവേറ്റീവ് 100 പട്ടികയിൽ ഇടം നൽകുക.
 | 
ബജാജ് ഫോബ്‌സ് മാസികയുടെ പട്ടികയിൽ

ലോകത്തിലെ ഏറ്റവും മികച്ച ബിസിനസ് മാസികയായ ഫോബ്‌സ് വർഷന്തോറും വിവിധ മേഖലകളിൽ ഏറ്റവും മികവു പുലർത്തുന്നവരുടെ പട്ടികകൾ പ്രസിദ്ധീകരിക്കാറുണ്ട്. ഇക്കൊല്ലത്തെ ഏറ്റവും ഇന്നോവേറ്റീവായ 100 കമ്പനികളുടെ പട്ടിക ഫോബ്‌സ് തയ്യാറാക്കിയപ്പോൾ ഇന്ത്യൻ ബൈക്ക് നിർമ്മാതാക്കളായ ബജാജ് പട്ടികയിൽ ഇടം നേടി. 100 കമ്പനികളുടെ ലിസ്റ്റിൽ 96-ാംമതാണ് ബജാജ് എങ്കിലും പട്ടികയിൽ കയറുന്ന ഏക വാഹന നിർമ്മാണ കമ്പനിയാണ് ബജാജ്. നൂതന ആശയങ്ങൾ നടപ്പിലാക്കുന്ന കമ്പനികൾക്കാണ് ഫോബ്‌സ് ഇന്നോവേറ്റീവ് 100 പട്ടികയിൽ ഇടം നൽകുക.

ബജാജിനെ കൂടാതെ ഹിന്ദുസ്ഥാൻ യൂണിലിവർ(14), ടാറ്റ കൺസടെൽസി സർവീസ്(57), ലാർസൺ ആന്റ് ടൂബ്രോ (58), സൺ ഫാർമ്മ ഇന്റസ്ട്രീസ്(65) എന്നീ കമ്പനികളാണ് പട്ടികയിൽ ഇടം പിടിച്ചിട്ടുള്ളത്. നേരത്തെ ബ്രിട്ടീഷ് അഡ്വർടൈസിങ് ബ്രാൻഡായ ഡബ്ല്യു പി പി പുറത്തിറക്കിയ ഇന്ത്യയിലെ ഏറ്റവും ശ്രേഷ്ഠമായ 51 ബ്രാൻഡുകളിൽ ബജാജ് അഞ്ചാമതെത്തിയിരുന്നു.