പൾസറിന്റെ ഏറ്റവും വേഗമേറിയ മോഡൽ ആർഎസ് 200 മാർച്ച് 26ന്

Pulsar ഇന്ത്യൻ ഇരുചക്രവാഹന നിർമാതാക്കളിലെ വമ്പനായ ബജാജ് തങ്ങളുടെ പുതിയ മോഡൽ പൾസർ ആർ.എസ്. 200 മാർച്ച് 26 ന് അവതരിപ്പിക്കും. പൾസറുകളിലെ ഏറ്റവും വേഗമേറിയ താരത്തേയാണ് തങ്ങൾ അവതരിപ്പിക്കുന്നതെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഈ മോഡൽ വിജയിച്ചാൽ കമ്പനി രണ്ട് മോഡലുകൾ കൂടി പരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്. പവർഫുൾ ബൈക്കുകളുടെ ശ്രേണിയിലുള്ളവയാണ് അവതരിപ്പിക്കാനിരിക്കുന്ന സിഎസ് 400, എസ്എസ് 400 എന്നീ മോഡലുകൾ .
 | 

 

 പൾസറിന്റെ ഏറ്റവും വേഗമേറിയ മോഡൽ ആർഎസ് 200 മാർച്ച് 26ന്

ഇന്ത്യൻ ഇരുചക്രവാഹന നിർമാതാക്കളിലെ വമ്പനായ ബജാജ് തങ്ങളുടെ പുതിയ മോഡൽ പൾസർ ആർ.എസ്. 200 മാർച്ച് 26 ന് അവതരിപ്പിക്കും. പൾസറുകളിലെ ഏറ്റവും വേഗമേറിയ താരത്തേയാണ് തങ്ങൾ അവതരിപ്പിക്കുന്നതെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഈ മോഡൽ വിജയിച്ചാൽ കമ്പനി രണ്ട് മോഡലുകൾ കൂടി പരീക്ഷിക്കുമെന്നാണ് റിപ്പോർട്ട്. പവർഫുൾ ബൈക്കുകളുടെ ശ്രേണിയിലുള്ളവയാണ് അവതരിപ്പിക്കാനിരിക്കുന്ന സിഎസ് 400, എസ്എസ് 400 എന്നീ മോഡലുകൾ .

2014 ഡൽഹി എക്‌സ്‌പോയിൽ അവതരിപ്പിച്ച എൻഎസ് 200, എസ്എസ് 400 എന്നീ ബൈക്കുകളുടെ ഡിസൈനുകളോട് സാമ്യമുള്ളതാണ് പുതിയ പൾസറിന്റെയും ഡിസൈൻ. മുൻവശത്തുള്ള ലൈറ്റിങ് സംവിധാനം വാഹനത്തിന് അഴകും രാത്രിയാത്രക്ക് ഗുണകരമാകുന്ന തരത്തിലുമുള്ളതാണ്. എൽ.ഇ.ഡി ഹെഡ്‌ലൈറ്റുകൾ ഡിസൈനിങ്ങിൽ സ്‌പോർടി ലുക്ക് സാധ്യമാക്കുന്നു. പൾസർ സി.എസ്-400ന്റെ മാതൃകയിൽ നിന്നെടുത്ത ട്വിൻ പ്രൊട്ടെക്റ്റഡ് ഹെഡ്‌ലാംപ്, വീതിയേറിയ ടാങ്ക്, സ്പ്ലിറ്റ് സീറ്റ് ഡിസൈൻ, ഹാൻഡിൽ ബാർ ക്ലിപ്പ് എന്നിവ അർ.എസ് 200ന് മോഡി കൂട്ടും.

1995.5 സിസി ശേഷിയുള്ള സിംഗിൾ സിലിണ്ടർ എഞ്ചിനിൽ ട്രിപ്പിൾ സ്പാർക്ക് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. വേഗതയ്ക്ക് പ്രാധാന്യം നൽകുന്നതിനായി 6 ഗിയറുകളാണ് പൾസർ ആർ.എസ്. 200 മോഡലിനുള്ളത്. പൾസർ അർ.എസ് 200ന്റെ വില കമ്പനി ഇനിയും പുറത്തുവിട്ടിട്ടില്ല. വില 1.10 ലക്ഷത്തിനും 1.30 ലക്ഷത്തിനും ഇടയിലാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

ചിത്രങ്ങൾ, വീഡിയോ

പൾസറിന്റെ ഏറ്റവും വേഗമേറിയ മോഡൽ ആർഎസ് 200 മാർച്ച് 26ന് പൾസറിന്റെ ഏറ്റവും വേഗമേറിയ മോഡൽ ആർഎസ് 200 മാർച്ച് 26ന് പൾസറിന്റെ ഏറ്റവും വേഗമേറിയ മോഡൽ ആർഎസ് 200 മാർച്ച് 26ന് പൾസറിന്റെ ഏറ്റവും വേഗമേറിയ മോഡൽ ആർഎസ് 200 മാർച്ച് 26ന് പൾസറിന്റെ ഏറ്റവും വേഗമേറിയ മോഡൽ ആർഎസ് 200 മാർച്ച് 26ന് പൾസറിന്റെ ഏറ്റവും വേഗമേറിയ മോഡൽ ആർഎസ് 200 മാർച്ച് 26ന് പൾസറിന്റെ ഏറ്റവും വേഗമേറിയ മോഡൽ ആർഎസ് 200 മാർച്ച് 26ന് പൾസറിന്റെ ഏറ്റവും വേഗമേറിയ മോഡൽ ആർഎസ് 200 മാർച്ച് 26ന് പൾസറിന്റെ ഏറ്റവും വേഗമേറിയ മോഡൽ ആർഎസ് 200 മാർച്ച് 26ന് പൾസറിന്റെ ഏറ്റവും വേഗമേറിയ മോഡൽ ആർഎസ് 200 മാർച്ച് 26ന് പൾസറിന്റെ ഏറ്റവും വേഗമേറിയ മോഡൽ ആർഎസ് 200 മാർച്ച് 26ന്