ഡി എസ് കെ ബെനേല്ലി ഇന്ത്യന്‍ വിപണിയിലേക്ക്

പ്രമുഖ യൂറോപ്യന് ഇരുചക്ര വാഹന നിര്മ്മാതാക്കളായ ഡി എസ് കെ ബെനേല്ലി ഇന്ത്യന് വിപണിയിലേക്ക്. ഇതിന്റെ ഭാഗമായി അഞ്ചു മോഡലുകള് ബെനേല്ലി അവതരിപ്പിച്ചു. 2.83 ലക്ഷം രൂപ മുതല് വിലവരുന്ന മോഡലുകളാണ് അവതരിപ്പിച്ചത്.
 | 
ഡി എസ് കെ ബെനേല്ലി ഇന്ത്യന്‍ വിപണിയിലേക്ക്

 

മുംബൈ: പ്രമുഖ യൂറോപ്യന്‍ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ ഡി എസ് കെ ബെനേല്ലി ഇന്ത്യന്‍ വിപണിയിലേക്ക്. ഇതിന്റെ ഭാഗമായി അഞ്ചു മോഡലുകള്‍ ബെനേല്ലി അവതരിപ്പിച്ചു. 2.83 ലക്ഷം രൂപ മുതല്‍ വിലവരുന്ന മോഡലുകളാണ് അവതരിപ്പിച്ചത്. ഈ വര്‍ഷം തന്നെ കൂടുതല്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനും പദ്ധതിയുണ്ട്.

ടിഎന്‍ടി 300, ടിഎന്‍ടി 600ഐ, ടിഎന്‍ടി 600 ജിടി, ടിഎന്‍ടി 899, ടിഎന്‍ടി എന്നീ മോഡലുകളാണ് ബെനേല്ലി ഇപ്പോള്‍ അവതരിപ്പിച്ചത്. 2.83 ലക്ഷം രൂപ മുതല്‍ 11.81 ലക്ഷം രൂപ വരെ വില വരുന്ന മോഡലുകളാണിവ. 300 സിസി 600സിസി മോഡലുകളിലാണ് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ വിപണി വിഹിതം പ്രതീക്ഷിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷം തന്നെ 3000 യൂണിറ്റുകളുടെ വില്‍പന കമ്പനി ലക്ഷ്യമിടുന്നു. ഈ വര്‍ഷം അവസാനത്തോടെ 20 എക്‌സ്‌ക്ലൂസീവ് ഔട്ട്‌ലെറ്റുകളും കമ്പനി തുറക്കും.