ഡസ്റ്റർ ഡസ്റ്റ്ബിൻ ആയ കഥ

വലിയ കാർ വാങ്ങുകയെന്നത് മൊറാക്ക് ഗ്രാമത്തിലെ രാജു ഭായ് പരേറ്റയുടെ മോഹമായിരുന്നു. ആഗ്രഹത്തിനനുസരിച്ച് റെനോ ഡസ്റ്റർ കാർ വാങ്ങുകയും ചെയ്തു. പക്ഷെ നിരന്തരമുണ്ടായ തകരാറുകൾ ഭായിയെ പൊറുതി മുട്ടിച്ചു. റോഡിലേക്കാളേറെ സമയം കാർ വർക്ക് ഷോപ്പിൽ ചെലവഴിക്കാൻ തുടങ്ങി.
 | 

 

ഡസ്റ്റർ ഡസ്റ്റ്ബിൻ ആയ കഥ

ഛത്തീസ്ഗഢ് : വലിയ കാർ വാങ്ങുകയെന്നത് മൊറാക്ക് ഗ്രാമത്തിലെ രാജു ഭായ് പരേറ്റയുടെ മോഹമായിരുന്നു. ആഗ്രഹത്തിനനുസരിച്ച് റെനോ ഡസ്റ്റർ കാർ വാങ്ങുകയും ചെയ്തു. പക്ഷെ നിരന്തരമുണ്ടായ തകരാറുകൾ ഭായിയെ പൊറുതി മുട്ടിച്ചു. റോഡിലേക്കാളേറെ സമയം കാർ വർക്ക് ഷോപ്പിൽ ചെലവഴിക്കാൻ തുടങ്ങി. അംഗീകൃത ഡീലറുടെ കീഴിലുള്ള വിദഗ്ദ്ധ മെക്കാനിക്കുകൾക്കും പ്രശ്‌നമെന്തെന്ന് കണ്ടെത്താനായില്ല. തുടർന്ന് ഒരു സ്വകാര്യ വർക്ക്‌ഷോപ്പിൽ കാർ നന്നാക്കാൻ രാജു ഭായ് ഏൽപ്പിച്ചെങ്കിലും പരിഹാരമാകാതെ കടന്നു പോയത് 200 ദിവസമാണ്.

ദേഷ്യത്തിൽ രാജു ഭായ് ആ കടുത്ത തീരുമാനം എടുത്തു. തന്റെ ഡസ്റ്റർ കാർ മൊറാക്ക് ഗ്രാമപഞ്ചായത്തിനു മാലിന്യ ശേഖരണത്തിനായി ദാനം ചെയ്യാനായിരുന്നു ആ തീരുമാനം. ഇപ്പോൾ മൊറാക്ക് ഗ്രാമപഞ്ചായത്തിലെ ഓരോ ഗ്രാമത്തിലും മാലിന്യം പേറി നടക്കുകയാണ് പാവം ഡസ്റ്റർ.

വണ്ടിയുടെ വശങ്ങളിലും മുന്നിലും മൊറാക്ക് ഗ്രാമപഞ്ചായത്ത് മാലിന്യ ശേഖരണ വണ്ടി എന്നെഴുതിയിട്ടുണ്ട്.

ചിത്രങ്ങൾ

ഡസ്റ്റർ ഡസ്റ്റ്ബിൻ ആയ കഥ ഡസ്റ്റർ ഡസ്റ്റ്ബിൻ ആയ കഥ ഡസ്റ്റർ ഡസ്റ്റ്ബിൻ ആയ കഥ ഡസ്റ്റർ ഡസ്റ്റ്ബിൻ ആയ കഥ ഡസ്റ്റർ ഡസ്റ്റ്ബിൻ ആയ കഥ ഡസ്റ്റർ ഡസ്റ്റ്ബിൻ ആയ കഥ