ഫീയറ്റ് അവെൻട്യൂറയുടെ ബുക്കിംഗ് തുടങ്ങി

ക്രോസ് ഹാച്ച് സെഗ്മെന്റിലെ മത്സരം മുറക്കാൻ ഫീയറ്റ് അവതരിപ്പിക്കുന്ന മോഡൽ അവെൻട്യൂറയുടെ ബുക്കിംഗ് തുടങ്ങി. ഫിയറ്റിന്റെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തോ ടോൾ ഫ്രീ നമ്പറായ 18002095556 ൽ വിളിച്ചോ പുതിയ അവെൻട്യൂറ ബുക്ക് ചെയ്യാം.
 | 

ഫീയറ്റ് അവെൻട്യൂറയുടെ ബുക്കിംഗ് തുടങ്ങി
ക്രോസ് ഹാച്ച് സെഗ്മെന്റിലെ മത്സരം മുറക്കാൻ ഫീയറ്റ് അവതരിപ്പിക്കുന്ന മോഡൽ അവെൻട്യൂറയുടെ ബുക്കിംഗ് തുടങ്ങി. ഫിയറ്റിന്റെ വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്‌തോ ടോൾ ഫ്രീ നമ്പറായ 18002095556 ൽ വിളിച്ചോ പുതിയ അവെൻട്യൂറ ബുക്ക് ചെയ്യാം. ഹാച്ച്ബാക്ക് മോഡലായ പുന്റോയെ അടിസ്ഥാനമാക്കിയാണ് അവെൻച്ചുറ ക്രോസ് ഓവറിനെ നിർമിച്ചിരിക്കുന്നത്.

ഇക്കോസ്‌പോർടിനും ഫോക്‌സ്‌വാഗൻ ക്രോസ് പോളോയ്ക്കും ഇടയ്ക്കു നിൽക്കുന്ന രൂപമെന്നു പറയാം അവെൻച്ചുറയുടേത്. നല്ല പ്രൗഡിയുണ്ട്. ബോഡിയുടെ വശങ്ങളിലെയും മുൻ ബമ്പറിലെയും ക്ലാഡിങ്ങുകൾ പരുക്കൻ രൂപം നൽകുന്നു. സ്‌റ്റെപ്പിനി ടയർ പിന്നിലെ ഡോറിൽ ഉറപ്പിച്ചിരിക്കുന്നു. പുതിയ പ്രൊജക്ടർ ഹെഡ്‌ലാംപുകൾ, റൂഫ് റയിലുകൾ എന്നിവയും പ്രത്യേകതകളാണ്. പതിനേഴ് ഇഞ്ച് വലുപ്പമുള്ള ടയറുകളും 200 മിമീ എന്ന ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും വാഹനത്തിന്റെ ഗാംഭീര്യം കൂട്ടുന്നു.

പെട്രോൾ, ഡീസൽ എൻജിൻ വകഭേദങ്ങളുണ്ട്. ഫീയറ്റ് ലിനിയയിൽ ഉപയോഗിക്കുന്ന തരം 89 ബിഎച്ച്പി കരുത്തുള്ള 1.3 ലീറ്റർ മൾട്ടി ജെറ്റ് എൻജിനാണ് ഡീസൽ മോഡലിന് ഉപയോഗിക്കുക. 1.4 ലീറ്റർ ടി ജെറ്റ് പെട്രോൾ എൻജിൻ വകഭേദവും അവെൻച്ചുറയ്ക്കുണ്ട്. പുന്റോയെ അപേക്ഷിച്ച് മുന്തിയ ഫീച്ചേഴ്‌സ് അവെൻച്ചുറയ്ക്കുണ്ട്. അതുകൊണ്ട് തന്നെ ഹാച്ച് ബാക്കിനെക്കാൾ ഇതിനു വിലക്കൂടുതൽ പ്രതീക്ഷിക്കാം. ടൊയോട്ട എറ്റിയോസ് ക്രോസ്, ഫോക്‌സ്‌വാഗൻ ക്രോസ് പോളോ എന്നിവയ്ക്ക് എതിരാളിയാകുന്ന അവെൻച്ചുറയ്ക്ക് ആറ് ലക്ഷം രൂപയ്ക്കും എട്ട് ലക്ഷം രൂപയ്ക്കും ഇടയിലായിരിയ്ക്കും വില.