ഷെവര്‍ലേ സ്പാര്‍ക്ക്, ബീറ്റ് മിനി, എന്‍ജോയ് എന്നീ മോഡലുകളില്‍ ഒന്നരലക്ഷം കാറുകള്‍ ജനറല്‍ മോട്ടോഴ്‌സ് തിരിച്ചു വിളിക്കുന്നു

പ്രമുഖ കാര് നിര്മാതാക്കളായ ജനറല് മോട്ടോഴ്സ് ഇന്ത്യയില് 1.55 ലക്ഷം കാറുകള് തിരികെ വിളിക്കുന്നു. ഷെവര്ലേ സ്പാര്ക്ക്, ബീറ്റ് മിനി, എന്ജോയ് എംപിവി എന്നീ കാറുകളാണു തിരികെ വിളിക്കുന്നത്. നിര്മാണത്തിലെ അപാകതകള് ശ്രദ്ധയില് പെട്ടതിനെ തുടര്ന്നാണ് കാറുകള് തിരികെ വിളിക്കുന്നതെന്നാണ് കമ്പനി നല്കുന്ന വിശദീകരണം.
 | 
Chevrolet Spark

കൊച്ചി: പ്രമുഖ കാര്‍ നിര്‍മാതാക്കളായ ജനറല്‍ മോട്ടോഴ്‌സ് ഇന്ത്യയില്‍ 1.55 ലക്ഷം കാറുകള്‍ തിരികെ വിളിക്കുന്നു. ഷെവര്‍ലേ സ്പാര്‍ക്ക്, ബീറ്റ് മിനി, എന്‍ജോയ് എംപിവി എന്നീ കാറുകളാണു തിരികെ വിളിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് കാറുകള്‍ തിരികെ വിളിക്കുന്നതെന്നാണ് കമ്പനി നല്‍കുന്ന വിശദീകരണം.

റിമോട്ട് കീലെസ് എന്‍ട്രിയിലെ തകരാറാണ് കമ്പനി കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതോടൊപ്പം നിര്‍മാണത്തിലിരിക്കുന്ന രണ്ട് ട്രക്കുകളുടെ വില്പനയും നിര്‍ത്തിവച്ചിട്ടുണ്ട്. 2015 ചെവി കൊളറാഡോ, ജി.എം.സി കാനയോണ്‍, ഇടത്തരം പിക്കപ് ട്രക്കുകള്‍ എന്നിവയുടെ വില്‍പനയാണ് ഇന്നലെ കമ്പനി നിര്‍ത്തിവച്ചത്. എയര്‍ബാഗ് പ്രശ്‌നം കണ്ടെത്തിയതിനാലാണിത്.

നേരത്തെ കാഡിലാക്, സാബ് എസ്.യു.വി, ഷെവര്‍ലെറ്റ് സ്പാര്‍ക് ചെറു കാറുകള്‍ കമ്പനി തകരാറിനെ തുടര്‍ന്നു തിരിച്ചു വിളിച്ചിരുന്നു. 71 വര്‍ഷത്തെ പാരമ്പര്യമുള്ള യു.എസിലെ ഒന്നാം കിട വാഹന നിര്‍മാതാക്കളാണ് ജനറല്‍ മോട്ടോഴ്‌സ്. സ്റ്റാര്‍ട്ടിംഗ് സ്വിച്ചിന്റെ തകരാറിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ 23 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നു 2.6 ദശലക്ഷം വാഹനങ്ങള്‍ കമ്പനി തിരിച്ചു വിളിച്ചിരുന്നു. 2013 ല്‍ 1.14 ലക്ഷം ടവേറ കാറുകള്‍ ജനറല്‍ മോട്ടോഴ്‌സ് തിരികെ വിളിച്ചിരുന്നു. 71 വര്‍ഷത്തെ പാരമ്പര്യമുള്ള യു.എസിലെ ഒന്നാം കിട വാഹന നിര്‍മാതാക്കളാണ് ജനറല്‍ മോട്ടോഴ്‌സ്.