വിപണിയിൽ രണ്ടുകോടി തികച്ച് ഹോണ്ട

ഇന്ത്യയിൽ രണ്ട് കോടി ഇരുചക്രവാഹനങ്ങൾ വിറ്റഴിച്ച് ഹോണ്ട. കഴിഞ്ഞയാഴ്ച്ചയാണ് രണ്ട് കോടി വാഹനങ്ങൾ എന്ന നേട്ടത്തിൽ ഹോണ്ട എത്തിയത്. എല്ലാ മോഡലുകൾക്കും വില്പനയുണ്ടെങ്കിലും ഹോണ്ട ആക്ടിവയും, സി.ബി.ഷൈനുമാണ് വിൽപനയിൽ മുന്നിൽ.
 | 

ഓട്ടോമാറ്റിക്ക് സകൂട്ടർ സെഗ്‌മെന്റിൽ അമ്പത്തഞ്ചു ശതമാനം കൈയാളുന്നത് ഹോണ്ടയാണ്. ഈ വിഭാഗത്തിൽ ഇനിയും സാന്നിദ്ധ്യം ശക്തമാക്കാൻ ഒരുങ്ങുകയാണ് ഹോണ്ട. ഗുജറാത്തിലെ അഹമ്മദാബാദിൽ എൺപത് ഏക്കർ സ്ഥലത്ത് ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന നിർമ്മാണ പ്‌ളാറ്റിന്റെ നിർമ്മാണത്തിലാണ് കമ്പനി. വർഷത്തിൽ 1.2 ദശ ലക്ഷം വാഹനം നിർമ്മിക്കാനുള്ള ശേഷി പ്ലാൻരിനുണ്ടാവും.