സൂപ്പർ നാനോ കരുത്ത് 230 ബിഎച്ച്പി

ലോകത്തിലെ ഏറ്റവും വില കുറഞ്ഞകാറുകളിലൊന്നാണ് ടാറ്റ നാനോ. സിറ്റി ട്രാഫിക്കിന് എന്തുകൊണ്ടും യോജിച്ച നല്ല ഇന്ധനക്ഷമതയുള്ള കുഞ്ഞൻ കാർ. എന്നാൽ ഈ സൂപ്പർ നാനോയ്ക്ക് ആ വിശേഷണങ്ങളൊന്നും മതിയാവില്ല, 230 ബിഎച്ച്പി കരുത്തുള്ളവൻ എന്ന വിശേഷണമാകും ഇവന് ചേരുക.
 | 

സൂപ്പർ നാനോ കരുത്ത് 230 ബിഎച്ച്പി
ലോകത്തിലെ ഏറ്റവും വില കുറഞ്ഞകാറുകളിലൊന്നാണ് ടാറ്റ നാനോ. സിറ്റി ട്രാഫിക്കിന് എന്തുകൊണ്ടും യോജിച്ച നല്ല ഇന്ധനക്ഷമതയുള്ള കുഞ്ഞൻ കാർ. എന്നാൽ ഈ സൂപ്പർ നാനോയ്ക്ക് ആ വിശേഷണങ്ങളൊന്നും മതിയാവില്ല, 230 ബിഎച്ച്പി കരുത്തുള്ളവൻ എന്ന വിശേഷണമാകും ഇവന് ചേരുക.  624 സിസി ശേഷിയുള്ള ടൂ സിലിണ്ടർ എൻജിനാണ് സാധാരണ നാനോ കാറിലുള്ളത്. 37 കുതിരശക്തി പകരുന്നു ഈ എൻജിന് പകരം 1.3 ലിറ്റർ എൻജിൻ ഘടിപ്പിച്ച് അതിൽ  ‘ചെറിയ’ ചില മാറ്റങ്ങൾ വരുത്തിയാണ് 230 കുതിരശക്തിയുള്ള സൂപ്പർ നാനോ കോയിമ്പത്തൂരിലെ ജെഎ മോട്ടോർസ്‌പോർട് നിർമ്മിച്ചത്. 190 കിലോമീറ്റർ പരമാവതി വേഗതയുള്ള ഈ സൂപ്പർ നാനോ നിർമ്മിക്കാൻ ഏകദേശം 25 ലക്ഷം രൂപ കമ്പനി ചെലവിട്ടു. കരുത്തുകൂട്ടി എൻജിൻ മാറ്റിയപ്പോൾ ബോഡി ഡിസൈനിൽ വൻതോതിലുള്ള മാറ്റങ്ങൾ വന്നിട്ടുണ്ട്. വലിപ്പമേറിയ സ്‌പോർടി വീലുകൾ ഘടിപ്പിച്ചിരിക്കുന്നു നാനോയിൽ. ഈ ടയറുകൾക്ക് നിൽക്കാൻ പാകത്തിന് വീൽ ആർച്ച് വലുതാക്കിയിട്ടുണ്ട്. ഇത് വാഹനത്തിന് മസിലൻ ലുക്ക് പ്രദാനം ചെയ്യുന്നു.  പ്രധാനപ്പെട്ട ഡിസൈൻ മാറ്റം സംഭവിച്ചിട്ടുള്ളത് മുൻകാഴ്ചയിലാണ്. ബംപർ കൂടുതൽ മസിലൻ ശരീരഭംഗി ആവാഹിച്ചിരിക്കുന്നു. ബംപറിന്റെ ശരീരഭംഗിക്ക് ആഴം കൂട്ടുന്നുണ്ട് വലിപ്പമേറിയ എയർ ഇൻടേക്ക് ഭാഗം. ഇത് വെറുതെ കാഴ്ചയ്ക്ക് വെച്ചതാണെന്ന് പ്രത്യേകം ഓർക്കുക. എൻജിൻ പിന്നിലാണ് ഘടിപ്പിച്ചിട്ടുള്ളത്.