ജാഗ്വർ എക്‌സ് ജെ 2.0 വിപണിയിലേക്ക്

പ്രാദേശികമായി നിർമ്മിച്ച ജാഗ്വർ എക്സ് ജെ 2.0 അവതരിപ്പിച്ചു. 93.2 ലക്ഷം രൂപയാണ് ഇന്ത്യയിൽ നിർമ്മിക്കുന്ന എക്സ് ജെയുടെ വില. തദ്ദേശീയമായി നിർമ്മിച്ച എക്സ് ജെ 3.0 എല്ലിന്റെ മികച്ച വിജയത്തിനു ശേഷമാണ് ജെഎൽആർ എക്സ്ജെ 2.0 യെ അവതരിപ്പിച്ചത്.
 | 
ജാഗ്വർ എക്‌സ് ജെ 2.0 വിപണിയിലേക്ക്

പ്രാദേശികമായി നിർമ്മിച്ച ജാഗ്വർ എക്‌സ് ജെ 2.0 അവതരിപ്പിച്ചു. 93.2 ലക്ഷം രൂപയാണ് ഇന്ത്യയിൽ നിർമ്മിക്കുന്ന എക്‌സ് ജെയുടെ വില. തദ്ദേശീയമായി നിർമ്മിച്ച എക്‌സ് ജെ 3.0 എല്ലിന്റെ മികച്ച വിജയത്തിനു ശേഷമാണ് ജെഎൽആർ എക്‌സ്‌ജെ 2.0 യെ അവതരിപ്പിച്ചത്. മസാജ് ഫംഗ്ക്ഷൻ സഹിതമുള്ള ഇലക്ട്രിക്കലി അഡ്ജസ്റ്റബിൾ റിയർ സീറ്റ്, പിൻ സീറ്റിൽ കൂടുതൽ ഹെഡ്‌റൂം, പിൻ സീറ്റ് യാത്രികർക്കായി രണ്ട് 10 ഇഞ്ച് എൽസിഡി സ്‌ക്രീനുകൾ ഉൾപ്പെട്ട എന്റർടെയ്ൻമെന്റ് സംവിധാനം, ഇലക്ട്രിക് റിയർ സൈഡ് വിൻഡോ ബ്ലൈൻഡ്, മെറിഡിയൻ ഓഡിയോ സിസ്റ്റം, എൽ ഇ ഡി റീഡിങ് ലൈറ്റ്, ബിസിനസ് ടേബിൾ തുടങ്ങിയവയൊക്കെ സഹിതമാണ് ‘ജഗ്വാർ എക്‌സ് ജെ 2.0 എല്ലിന്റെ വരവ്.

കാറിലെ രണ്ടു ലീറ്റർ പെട്രോൾ എൻജിനു പരമാവധി 237 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാനാവും. 34.7 കിലോഗ്രാം ന്യൂട്ടനാണു പരമാവധി ടോർക്ക്. മുന്തിയ വകഭേദമായ ‘പോർട്‌ഫോളിയോയിൽ മാത്രമാണ് ‘എക്‌സ് ജെ വിൽപ്പനയ്ക്കുള്ളത്.