ലാംബോർഗിനിയുടെ ഹിറാഘാൻ ഇന്ത്യയിൽ

ആഢംബരത്തിന്റെയും കരുത്തിന്റെയും, സ്റ്റൈലിന്റെയും കാര്യത്തിൽ ഗയാർഡോയെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന ഹുറാഘാൻ ലോക മാർക്കറ്റിൽ ഇതിനോടകം വൻ വിൽപ്പന വിജയം നേടിക്കഴിഞ്ഞു. 1422 കിലോഗ്രാം ഭാരമുള്ള സൂപ്പർ കാറിന് 100 കിമീ വേഗമെടുക്കാൻ വെറും 3.2 സെക്കൻഡ് മതി.
 | 

ലാംബോർഗിനിയുടെ ഹിറാഘാൻ ഇന്ത്യയിൽ
സൂപ്പർസ്‌പോർട്ട്‌സ് കാർ നിർമ്മാതാക്കളായ ലാംബോർഗിനിയുടെ പുതിയ സൂപ്പർകാർ ഹുറാഘാൻ ഇന്ത്യയിലെത്തുന്നു. പൂർണ്ണമായും ഇറ്റലിയിൽ നിർമ്മിച്ച് ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന ഹുറാഘാന് 3.43 കോടി രൂപയാണ് വില. ലാംബോർഗിനി നിർത്തലാക്കിയ സൂപ്പർകാറായ ഗലാർഡോയുടെ പകരക്കാരനാണ് ഹുറാഘാൻ എത്തിയിരിക്കുന്നത്.

ആഢംബരത്തിന്റെയും കരുത്തിന്റെയും, സ്‌റ്റൈലിന്റെയും കാര്യത്തിൽ ഗയാർഡോയെക്കാൾ ഒരു പടി മുന്നിൽ നിൽക്കുന്ന ഹുറാഘാൻ ലോക മാർക്കറ്റിൽ ഇതിനോടകം വൻ വിൽപ്പന വിജയം നേടിക്കഴിഞ്ഞു. 1422 കിലോഗ്രാം ഭാരമുള്ള സൂപ്പർ കാറിന് 100 കിമീ വേഗമെടുക്കാൻ വെറും 3.2 സെക്കൻഡ് മതി. മണിക്കൂറിൽ 325 കിമീ ആണ് പരമാവധി വേഗം. 4.46 മീറ്റർ നീളമുള്ള കാറിന് ഉയരം നന്നേ കുറവാണ്, വെറും 1.16 മീറ്റർ. യൂറോ ആറ് എമിഷൻ നിയമങ്ങൾ പാലിക്കുന്ന കാറിന് ലീറ്ററിന് എട്ട് കിലോമീറ്ററാണ് ഇന്ധനക്ഷമത. ഗലാർഡോയിലൂടെ സുപരിചിതമായ 5.2 ലീറ്റർ, വി 10 പെട്രോൾ എൻജിനാണ് ഹൂറാഘാനും. എന്നാൽ കരുത്ത് 40 ബിഎച്ച്പി കൂടിയിട്ടുണ്ട്. 8,250 ആർപിഎമ്മിൽ 601 ബിഎച്ച്പിയാണിതിനു കരുത്ത്. പരമാവധി ടോർക്ക് 560 എൻഎം. നാലു വീൽ ്രൈഡവുള്ള കാറിന് ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷനാണ്.

പാസഞ്ചർ ക്യാബിനെ കോക്പിറ്റ് എന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. അതുപോലെ തന്നെയാണ് ഡിസൈനും. ഇഷ്ടാനുസരണം തെരഞ്ഞെടുക്കാൻ മൂന്നു തരത്തിലുള്ള ഇന്റീരിയർ ഓപ്ഷനുകൾ ലഭ്യമാണ്. പതിനേഴ് ബോഡി നിറങ്ങൾ ഈ മോഡലിനുണ്ടാകും. ലംബോർഗിനിയ്ക്ക് നിലവിൽ ഡൽഹിയിലും മുംബൈയിലുമാണ് ഷോറൂമുകൾ ഉള്ളത്. മൂന്നാമത്തെ ഷോറും ബാംഗ്ലൂരിൽ തുറക്കാൻ കമ്പനി തയ്യാറെടുക്കുന്നുണ്ട്.