ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ടിന്റെ പെട്രോള്‍ പതിപ്പ് വിപണിയില്‍

ലാന്ഡ് റോവര് ഡിസ്കവറി സ്പോര്ട്ടിന്റെ പുത്തന് 2.0 ലിറ്റര് പെട്രോള് ഇന്ത്യന് വിപണിയില് അവതരിപ്പിച്ചു. 177 കിലോവാട്ട് എന്ജിനുള്ള ഈ മോഡലിന് എക്സ് ഷോറൂം വില 56.50 ലക്ഷം രൂപയാണ്. എച്ച്എസ്ഇ ട്രിം വേരിയന്റില് ലഭ്യമായ 7 സീറ്റര് ലാന്ഡ് റോവര് ഡിസ്കവറി സ്പോര്ട്ട് പ്രീമിയം എസ്യുവികളില് ഉപയോക്താക്കള്ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഈ മോഡല്.
 | 

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ടിന്റെ പെട്രോള്‍ പതിപ്പ് വിപണിയില്‍

കൊച്ചി: ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ടിന്റെ 2.0 ലിറ്റര്‍ പെട്രോള്‍ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 177 കിലോവാട്ട് എന്‍ജിനുള്ള ഈ മോഡലിന് എക്സ് ഷോറൂം വില 56.50 ലക്ഷം രൂപയാണ്. എച്ച്എസ്ഇ ട്രിം വേരിയന്റില്‍ ലഭ്യമായ 7 സീറ്റര്‍ ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്പോര്‍ട്ട് പ്രീമിയം എസ്യുവികളില്‍ ഉപയോക്താക്കള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതാണ് ഈ മോഡല്‍.

ഏറ്റവും നൂതനമായ റോട്ടറി ഡ്രൈവ് സെലക്ടര്‍ നോബോടുകൂടിയ 9- സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷന്‍, ടെറെയ്ന്‍ റെസ്പോണ്‍സ് സിസ്റ്റം, പനോരമിക്ക് സണ്‍റൂഫ്, ഗ്രെയ്ന്‍ഡ് ലെതര്‍ സീറ്റുകള്‍, റിയര്‍ പാര്‍ക്ക്് അസിസ്റ്റ് സിസ്റ്റം തുടങ്ങിയ സവിശേഷതകളോടെയാണ് പുതിയ പെട്രോള്‍ വേരിയന്റ് ഡിസ്‌കവറി സ്പോര്‍ട്ട് നിരത്തിലിറങ്ങുന്നത്.

ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റോള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഇലക്ട്രോണിക് ട്രാക്ഷന്‍ കണ്‍ട്രോള്‍, ഒന്നിലധികം യുഎസ്ബി ചാര്‍ജിംഗ് പോയിന്റുകള്‍ എന്നിവയാണ് ഡിസ്‌കവറി സ്പോര്‍ട്ടിന്റെ എടുത്തു പറയേണ്ട മറ്റു സവിശേഷതകള്‍. ഡിസ്‌കവറി സ്പോര്‍ട്ടിന്റെ ഡീസല്‍, പെട്രോള്‍ വേരിയന്റുകള്‍ 23 അംഗീകൃത റീട്ടെയില്‍ ഔട്ട്‌ലെറ്റുകളില്‍ ലഭ്യമാണ്.