സ്‌കോർപ്പിയോയ്ക്ക് ഓൺലൈൻ ബുക്കിംഗ്

മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ജനപ്രിയ എസ് യുവിയായ സ്കോർപ്പിയോയെ ഓൺലൈൻ വഴി ബുക്ക് ചെയ്യാം. ഇന്ത്യയിലെ പ്രമുഖ ആ കൊമേഴ്സ് സൈറ്റായ സ്നാപ്ഡീൽ വഴിയാണ് മഹീന്ദ്രയുടെ സ്കോർപ്പിയോ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. 20,000 രൂപ മുടക്കി വെബ്സൈറ്റിൽ ബുക്ക് ചെയ്യുന്നവർ വിലയുടെ ബാക്കി രാജ്യത്തെ ഏതെങ്കിലും മഹീന്ദ്ര ഡീലർഷിപ്പിൽ അടച്ചു വേണം പുത്തൻ 'സ്കോർപിയോ സ്വന്തമാക്കാൻ.
 | 
സ്‌കോർപ്പിയോയ്ക്ക് ഓൺലൈൻ ബുക്കിംഗ്

മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ ജനപ്രിയ എസ് യുവിയായ സ്‌കോർപ്പിയോയെ ഓൺലൈൻ വഴി ബുക്ക് ചെയ്യാം. ഇന്ത്യയിലെ പ്രമുഖ ആ കൊമേഴ്‌സ് സൈറ്റായ സ്‌നാപ്ഡീൽ വഴിയാണ് മഹീന്ദ്രയുടെ സ്‌കോർപ്പിയോ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. 20,000 രൂപ മുടക്കി വെബ്‌സൈറ്റിൽ ബുക്ക് ചെയ്യുന്നവർ വിലയുടെ ബാക്കി രാജ്യത്തെ ഏതെങ്കിലും മഹീന്ദ്ര ഡീലർഷിപ്പിൽ അടച്ചു വേണം പുത്തൻ ‘സ്‌കോർപിയോ സ്വന്തമാക്കാൻ.

വെബ്‌സൈറ്റിനു പുറമെ ഡീലർഷിപ്പുകൾ മുഖേനയുള്ള ‘സ്‌കോർപിയോ ബുക്കിങ്ങുകൾ മഹീന്ദ്ര ഏതാനും ദിവസം മുമ്പു തന്നെ സ്വീകരിച്ചു തുടങ്ങിയിരുന്നു. 25-നാണ് പുതിയ ‘സ്‌കോർപിയോയുടെ ഔപചാരികമായ പുറത്തിറങ്ങുന്നത്. രൂപകൽപ്പനയിലെ പൊളിച്ചെഴുത്തിനൊപ്പം അകത്തളം സമഗ്രമായി പരിഷ്‌കരിച്ചും സൗകര്യങ്ങളിലും സംവിധാനങ്ങളിലും വിട്ടുവീഴ്ച ചെയ്യാതെയുമാവും പുത്തൻ ‘സ്‌കോർപിയോയുടെ വരവെന്നാണു പൊതുവേയുള്ള പ്രതീക്ഷ.

മുൻ മോഡലിലെ 2.2 ലീറ്റർ, എം ഹോക്ക് ടർബോ ഡീസൽ എൻജിൻ തന്നെയാവും പുതിയ ‘സ്‌കോർപിയോയ്ക്കും കരുത്തേകുക. പരമാവധി 120 ബിഎച്ച്പി കരുത്ത് സൃഷ്ടിക്കാൻ പ്രാപ്തിയുള്ള എൻജിന്റെ ഇന്ധനക്ഷമത മെച്ചപ്പെടുത്താനായി പരമാവധി ടോർക്കിൽ നിർമാതാക്കൾ ചില്ലറ വിട്ടുവീഴ്ച ചെയ്തിട്ടുണ്ടെന്നാണു സൂചന. ഇതോടൊപ്പം പുതിയ ട്രാൻസ്മിഷനും ഈ ‘സ്‌കോർപിയോയിൽ ഇടം നേടും. മഹീന്ദ്ര വികസിപ്പിച്ച 320 എംടി അഞ്ചു സ്പീഡ് മാനുവൽ ട്രാൻസ്മിഷനാവും പുതിയ ‘സ്‌കോർപിയോയുടെ ഗീയർബോക്‌സ്. മുമ്പത്തെ അപേക്ഷിച്ചു സുഗമമായ ഷിഫ്റ്റിങ് അടക്കമുള്ള സൗകര്യങ്ങളാണു പുതിയ ഗീയർബോക്‌സ് വാഗ്ദാനം ചെയ്യുന്നത്. വാഹനത്തിന്റെ ഷാസി, സസ്‌പെൻഷൻ ക്രമീകരണങ്ങളും മഹീന്ദ്ര സമഗ്രമായി പരിഷ്‌കരിച്ചിട്ടുണ്ട്. അഞ്ചു വകഭേദങ്ങളിലാവും പുതിയ ‘സ്‌കോർപിയോ വിൽപ്പനയ്‌ക്കെത്തുക.