ഇറ്റാലിയന്‍ കാര്‍ ഡിസൈനര്‍ പിനിന്‍ഫാരിനയെ മഹീന്ദ്ര വാങ്ങുന്നു

ടൂറിന് ആസ്ഥാനമായ പിനിന്ഫാറിന എന്ന കാര് ഡിസൈനര് കമ്പനി ഇന്ത്യന് വാഹന നിര്മാതാക്കളായ മഹീന്ദ്ര സ്വന്തമാക്കുന്നു. ഫെരാരി, മാസെരാറ്റി, റോള്സ് റോയ്സ് തുടങ്ങിയ പ്രശസ്ത ബ്രാന്ഡുകള്ക്കു വേണ്ടി വാഹനങ്ങള് രൂപകല്പ്പന ചെയ്ത കമ്പനിയാണിത്. പല ഇറ്റാലിയന് കമ്പനികളെയും ഏഷ്യന് രാജ്യങ്ങള് സ്വന്തമാക്കുകയാണ് ഇപ്പോള്. ഇതില് ഏറ്റവും ഒടുവിലേത്തേതാണ് മഹീന്ദ്ര പിനിന്ഫാരിനയെ വാങ്ങുന്നത്. മാര്ച്ചില് ചൈനാ നാഷണല് കെമിക്കല് കോര്പ് പ്രശസ്ത ടയര് നിര്മാണക്കമ്പനിയായ പിറെല്ലി ആന്ഡ് സിയെ 7.3 ബില്യന് യൂറോയ്ക്ക് സ്വന്തമാക്കിയിരുന്നു.
 | 

ഇറ്റാലിയന്‍ കാര്‍ ഡിസൈനര്‍ പിനിന്‍ഫാരിനയെ മഹീന്ദ്ര വാങ്ങുന്നു

മുംബൈ: ടൂറിന്‍ ആസ്ഥാനമായ പിനിന്‍ഫാറിന എന്ന കാര്‍ ഡിസൈനര്‍ കമ്പനി ഇന്ത്യന്‍ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര സ്വന്തമാക്കുന്നു. ഫെരാരി, മാസെരാറ്റി, റോള്‍സ് റോയ്‌സ് തുടങ്ങിയ പ്രശസ്ത ബ്രാന്‍ഡുകള്‍ക്കു വേണ്ടി വാഹനങ്ങള്‍ രൂപകല്‍പ്പന ചെയ്ത കമ്പനിയാണിത്. പല ഇറ്റാലിയന്‍ കമ്പനികളെയും ഏഷ്യന്‍ രാജ്യങ്ങള്‍ സ്വന്തമാക്കുകയാണ് ഇപ്പോള്‍. ഇതില്‍ ഏറ്റവും ഒടുവിലേത്തേതാണ് മഹീന്ദ്ര പിനിന്‍ഫാരിനയെ വാങ്ങുന്നത്. മാര്‍ച്ചില്‍ ചൈനാ നാഷണല്‍ കെമിക്കല്‍ കോര്‍പ് പ്രശസ്ത ടയര്‍ നിര്‍മാണക്കമ്പനിയായ പിറെല്ലി ആന്‍ഡ് സിയെ 7.3 ബില്യന്‍ യൂറോയ്ക്ക് സ്വന്തമാക്കിയിരുന്നു.

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയും ടെക് മഹീന്ദ്രയും ചേര്‍ന്ന് പിനിന്‍ഫാരിനയുടെ 76.06 ശതമാനം ഓഹരികള്‍ വാങ്ങാനാണ് തിങ്കളാഴ്ച ധാരണയായത്. ഹോള്‍ഡിംഗ് കമ്പനിയായ പിന്‍കാറില്‍ നിന്ന് 1.1 യൂറോ നല്‍കിയാണ് ഇവര്‍ ഓരോ ഓഹരിയും വാങ്ങാന്‍ ധാരണയുണ്ടാക്കിയത്. അതായത് 25.3 മില്യന്‍ യൂറോയ്ക്ക് ആയിരുന്നു ഇടപാട്. ഇതേ വിലയ്ക്ക് 23.94 ഓഹരികളും വാങ്ങാമന്ന് സമ്മതിച്ചു. വര്‍ഷങ്ങളായി ഇവര്‍ നഷ്ടത്തിലാണ്. കാര്‍ നിര്‍മാതാക്കള്‍ സ്വന്തമായി ഡിസൈന്‍ കൂടി ചെയ്ത് തുടങ്ങിയതോടെയാണ് ഇവര്‍ക്ക് കഷ്ടകാലം തുടങ്ങിയത്.