സെലീറിയോയുടെ ഡീസല്‍ പതിപ്പ് അടുത്തമാസം വിപണിയിലെത്തും

മാരുതി സുസുക്കിയുടെ സെലേറിയോയുടെ ഡീസല് പതിപ്പ് അടുത്ത മാസം വിപണിയിലെത്തും. കാറുകളുടെ നിര്മാണം മനേസര് പ്ലാന്റില് തുടങ്ങിക്കഴിഞ്ഞു. 800 സിസി ഡീസല് എഞ്ചിന് നിര്മിക്കാനുള്ള പ്രവര്ത്തനങ്ങള് ഏറെ മുമ്പേ തന്നെ കമ്പനി തുടങ്ങിയിരുന്നു.
 | 

സെലീറിയോയുടെ ഡീസല്‍ പതിപ്പ് അടുത്തമാസം വിപണിയിലെത്തും

ന്യൂഡല്‍ഹി: മാരുതി സുസുക്കിയുടെ സെലീറിയോയുടെ ഡീസല്‍ പതിപ്പ് അടുത്ത മാസം വിപണിയിലെത്തും. കാറുകളുടെ നിര്‍മാണം മനേസര്‍ പ്ലാന്റില്‍ തുടങ്ങിക്കഴിഞ്ഞു. 800 സിസി ഡീസല്‍ എഞ്ചിന്‍ നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെ മുമ്പേ തന്നെ കമ്പനി തുടങ്ങിയിരുന്നു.

ഇത് സെലീറിയയ്ക്ക് വേണ്ടിയായിരിക്കും ആദ്യം ഉപയോഗിക്കുക. രാജ്യത്തെ ഏറ്റവും അധികം ഇന്ധനക്ഷമമായ കാറുകളാകും ഇതെന്നാണ് കമ്പനിയുടെ അവകാശവാദം.

സെലീറിയോ പെട്രോള്‍ മോഡലിന്റെ പ്രത്യേകതയായ ഓട്ടോമാറ്റിക് ട്രാന്‌സ്മിഷന്‍ ഡീസല്‍ വെര്‍ഷനിലുണ്ടാവില്ല. പെട്രോള്‍ മോഡലിനേക്കാള്‍ എണ്‍പതിനായിരം രൂപ കൂടുതലാകും ഡീസലിന് എന്നാണ് കമ്പനി അറിയിക്കുന്നത്.