ലിറ്ററിന് 48.2 മൈലേജുമായി സ്വിഫ്റ്റ്

റിക്കോഡ് മൈലേജ് വാഗ്ദാനം ചെയ്ത് മാരുതി സ്വിഫ്റ്റ്. ലിറ്ററിന് 48.2 കിലോ മീറ്ററാണ് സ്വിഫ്റ്റിന്റെ പുതിയ മോഡലായ റേഞ്ച് എക്സ്റ്റൻഡർ വാഗ്ദാനം ചെയ്യുന്നത്. ഡൽഹിയിൽ ഇന്റർനാഷണൽ ഗ്രീൻ മൊബിലിറ്റി എക്സ്പോയിലാണ് ഈ മോഡൽ അവതരിപ്പിച്ചത്.
 | 

ലിറ്ററിന് 48.2 മൈലേജുമായി സ്വിഫ്റ്റ്
ഡൽഹി: റിക്കോഡ് മൈലേജ് വാഗ്ദാനം ചെയ്ത് മാരുതി സ്വിഫ്റ്റ്. ലിറ്ററിന് 48.2 കിലോ മീറ്ററാണ് സ്വിഫ്റ്റിന്റെ പുതിയ മോഡലായ റേഞ്ച് എക്സ്റ്റൻഡർ വാഗ്ദാനം ചെയ്യുന്നത്. ഡൽഹിയിൽ ഇന്റർനാഷണൽ ഗ്രീൻ മൊബിലിറ്റി എക്‌സ്‌പോയിലാണ് ഈ മോഡൽ അവതരിപ്പിച്ചത്.

658 സിസി 3 സിലിണ്ടർ പെട്രോൾ എൻജിനൊപ്പം പെയർ ചെയ്തിരിക്കുന്ന മാഗ്‌നറ്റ് സിങ്ക്രണസ് മോട്ടോർ കാറിന് 73 ബിഎച്ച്പി ശക്തി നൽകും. സീരീസ് ഹൈബ്രിഡ് വേരിയന്റിൽ പെട്രോൾ എൻജിൻ, ഇലക്ട്രിക് മോട്ടോറിനെ പ്രവർത്തിപ്പിക്കുന്ന ലിഥിയം അയൺ ബാറ്ററി ചാർജ് ചെയ്യും. മോട്ടോറിനെ പ്രവർത്തിക്കാനുള്ള സ്രോതസായിട്ടായിരിക്കും പെട്രോൾ എൻജിൻ പ്രവർത്തിക്കുക. പാരലൽ ഹൈബ്രിഡ് മോഡലിൽ പെട്രോൾ എൻജിനും ഇലക്ട്രിക്ക് മോട്ടോറും ഒരേസമയം പ്രവർത്തിക്കും. മൂന്നാമത്തെ വേരിയന്റ് തികച്ചും ഇലക്ട്രിക്കായിരിക്കും.

ഹാച്ച്ബാക്ക് മോഡലിലുള്ള ഈ കാറിന് 1,600 കിലോയാണ് ഭാരം. പുഷ് സ്റ്റാർട്ട് ബട്ടനും, ഇൻഫോറ്റെയിൻമെന്റ് സിസ്റ്റവുമൊക്കെയുള്ള കാർ 200 വോൾട്ട് സോക്കറ്റിൽ ഒന്നര മണിക്കൂർ കൊണ്ട് ചാർജ് ചെയ്യാം. പരീക്ഷണാർത്ഥം കേന്ദ്ര സർക്കാരിന് വേണ്ടിയാണ് കാർ ആദ്യം ഇറക്കുക. പൊതു ജനങ്ങൾക്ക് ഈ കാർ സ്വന്തമാക്കാൻ ഇനിയും കാത്തിരിക്കേണ്ടിവരും. നിലവിലെ സാഹചര്യത്തിൽ കാർ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കുമെന്ന് സൂചനയില്ല.