പുത്തന്‍ തലമുറ ഹോണ്ട ആക്ടിവ ഈ വര്‍ഷം വിപണിയിലെത്തും

രാജ്യത്തെ രണ്ടാമത്തെ ടൂവീലര് നിര്മാതാക്കളായ ഹോണ്ട മോട്ടോര് സൈക്കില് ആന്ഡ് സ്കൂട്ടര് ലിമിറ്റഡില് നിന്ന് പുതിയ സ്കൂട്ടറുകള്. ആക്ടീവയുടെ 110 സിസി ശേഷിയുള്ള പുതിയ പതിപ്പാണ് കമ്പനി അവതരിപ്പിക്കുന്നത്. ഇക്കൊല്ലം തന്നെ ഇത് വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുളളത്. ജപ്പാനില് ഇതിന്റെ പതിപ്പ് ഗംഭീര വിജയമായി. അടുത്തതായി ഇന്ത്യന് നിരത്തിലും ഇത് പരീക്ഷിക്കാനൊരുങ്ങുകയാണ് ഹോണ്ട.
 | 
പുത്തന്‍ തലമുറ ഹോണ്ട ആക്ടിവ ഈ വര്‍ഷം വിപണിയിലെത്തും

 

മുംബൈ: രാജ്യത്തെ രണ്ടാമത്തെ ടൂവീലര്‍ നിര്‍മാതാക്കളായ ഹോണ്ട മോട്ടോര്‍ സൈക്കില്‍ ആന്‍ഡ് സ്‌കൂട്ടര്‍ ലിമിറ്റഡില്‍ നിന്ന് പുതിയ സ്‌കൂട്ടറുകള്‍. ആക്ടീവയുടെ 110 സിസി ശേഷിയുള്ള പുതിയ പതിപ്പാണ് കമ്പനി അവതരിപ്പിക്കുന്നത്. ഇക്കൊല്ലം തന്നെ ഇത് വിപണിയിലെത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുളളത്. ജപ്പാനില്‍ ഇതിന്റെ പതിപ്പ് ഗംഭീര വിജയമായി. അടുത്തതായി ഇന്ത്യന്‍ നിരത്തിലും ഇത് പരീക്ഷിക്കാനൊരുങ്ങുകയാണ് ഹോണ്ട.

കാഴ്ചയിലും ഏറെ സുന്ദരനായിട്ടുണ്ട് പുതിയ ഹോണ്ട ആക്ടീവ. സാങ്കേതികതയിലും മുന്നേറിയിട്ടുണ്ടെങ്കിലും പഴയ 109.22സിസി എയര്‍ കൂള്‍ഡ് എഞ്ചിനില്‍ മാറ്റമൊന്നുമില്ല. ഹൈഡ്രോളിക് ഷോക് അബ്‌സോര്‍ബറിന് പകരം ടെലിസ്‌കോപിക് ഫോര്‍ക്കുകളാകും പരിഷ്‌ക്കരിച്ച മോഡലില്‍ സസ്‌പെന്‍ഷനായി ഉപയോഗിക്കുക. പുതിയ സ്‌കൂട്ടറിന് 60 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. ഇത് കൂടാതെ ലെഡ് 125, പിസിഎക്‌സ്150 എന്നീ രണ്ട് പുതിയ മോഡലുകളും ഇക്കൊല്ലം തന്നെ ഹോണ്ടയില്‍ നിന്ന് നിരത്തിലെത്തും.