അമ്പരപ്പിക്കുന്ന മൈലേജുമായി പുതിയ ആൾട്ടോ

37 കിലോമീറ്റർ മൈലേജ് വാഗ്ദാനവുമായി മാരുതി ആൾട്ടോ 658. ആൾട്ടോ 800 ഉം വാഗൺ ആറും ഒത്തു ചേരുന്ന ഡിസൈനാണ് പുതിയ കാറിന്. പിറകുവശത്തെ ചാരക്കളറാണ് മറ്റൊരു പ്രത്യേകത. 658 സി.സി എൻജിൻ ലിറ്ററിന് 37 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3.25 ലക്ഷം രൂപയായിരിക്കും വില.
 | 

 

അമ്പരപ്പിക്കുന്ന മൈലേജുമായി പുതിയ ആൾട്ടോ
ന്യൂഡൽഹി: 37 കിലോമീറ്റർ മൈലേജ് വാഗ്ദാനവുമായി മാരുതി ആൾട്ടോ 658. ആൾട്ടോ 800 ഉം വാഗൺ ആറും ഒത്തു ചേരുന്ന ഡിസൈനാണ് പുതിയ കാറിന്. പിറകുവശത്തെ ചാരക്കളറാണ് മറ്റൊരു പ്രത്യേകത. 658 സി.സി എൻജിൻ ലിറ്ററിന് 37 കിലോമീറ്റർ മൈലേജ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 3.25 ലക്ഷം രൂപയായിരിക്കും വില.

ഉയർന്ന ഫീച്ചറുകളും എ.ബി.എസ് സംവിധാനവും പുതിയ മോഡലിൽ ഉണ്ടാകുമെന്നാണ് സൂചന. അഞ്ചു ഗിയർ, പവർ സ്റ്റിയറിങ്, അലോയ് വീലുകൾ, പവർ വിൻഡോസ് തുടങ്ങിയ സൗകര്യങ്ങളും ആൾട്ടോ 658ലുണ്ട്. സീറ്റിങ് കപ്പാസിറ്റി നാല് ആണ്. 27 ലിറ്ററാണ് പെട്രോൾ ടാങ്ക് കപ്പാസിറ്റി.
അതേസമയം പഴയ ആൾട്ടോയുടെ ശ്രേണിയിൽപ്പെട്ടതാണോ പുതിയ തലമുറയാണോ ആൾട്ടോ 658 എന്ന് മാരുതി വ്യക്തമാക്കിയിട്ടില്ല.