സിറ്റിക്കും മൊബീലിയോയ്ക്കും വേണ്ടി മൂന്ന് മാസം കാത്തിരിക്കണം

ഹോണ്ടയുടെ ജനപ്രിയ വാഹനങ്ങളായ സിറ്റിയും മൊബീലിയോയും സ്വന്തമാക്കണമെങ്കിൽ മൂന്ന് മാസം കാത്തിരിക്കണം. ഗ്രേറ്റർ നോയിഡയിൽ നിന്ന് രാജസ്ഥാനിലേയ്ക്ക് സിറ്റിയുടെ ഉത്പാദനം മാറ്റിയതുകൊണ്ടാണ് ഇത്ര അധികം കാല താമസം നേരിടുന്നതെന്നും, നോയിഡയിലെ പ്ലാന്റ് ഹോണ്ടയുടെ പുതിയ എംപിവിയായ മൊബീലിയോയുടെ ഉത്പാദനത്തിനായി മാത്രം ഉപയോഗിക്കുന്നതുകൊണ്ടാണ് സിറ്റിയുടെ ഉത്പാദനം രാജസ്ഥാനിലേയ്ക്ക് മാറ്റേണ്ടി വന്നതെന്നുമാണ് കമ്പനി പറയുന്നത്.
 | 

മൂന്ന് മാസമാണ് കാത്തിരിപ്പ് പരിധി എന്ന് കമ്പനി പറയുന്നുണ്ടെങ്കിലും പെട്രോൾ വേരിയന്റിന് മൂന്ന് മുതൽ നാല് മാസം വരെയും ഡീസൽ വേരിയന്റിന് നാല് മുതൽ അഞ്ച് മാസം വരെയും കാത്തിരിക്കണം എന്നാണ് ഹോണ്ടയുടെ അംഗീകൃത ഡീലർമാർ പറയുന്നത്. എന്നാൽ സിറ്റിയുടെ പ്രധാന എതിരാളിയായ ഹ്യുണ്ടായ് വെർന ബുക്ക് ചെയ്ത് ഒരു മാസത്തിനകം കിട്ടും എന്നത് സിറ്റിക്ക് കനത്ത തിരിച്ചടിയാണ്.

മൊബീലിയോയ്ക്കായി നോയിഡയിലെ പ്ലാന്റ് മാറ്റി വച്ചിട്ടുണ്ടെങ്കിലും പെട്രോൾ വേരിയന്റിന് മൂന്ന് മാസവും ഡീസൽ വേരിയന്റിന് നാല് മാസവുമാണ് കാത്തിരിപ്പ് കാലാവധി.

ബുക്കുങ്ങിന്റെ ആധിക്യം മൂലമാണ് ഇത്രയധികം നാൾ കാത്തിരിക്കേണ്ടി വരുന്നത് എന്നാണ് കമ്പനി ഭാഷ്യം. മൊബീലിയോയുടെ പ്രധാന എതിരാളി മാരുതി എർട്ടിഗ വെറും രണ്ടാഴ്ച്ച കൊണ്ട് ലഭിക്കും എന്നിരിക്കെയാണ് മൊബീലിയോയ്ക്കായി മുന്ന് മാസത്തെ കാത്തിരിപ്പ്. എന്നാൽ തങ്ങളുടെ വാഹനങ്ങളുടെ വിൽപ്പനയെ പ്രതികൂലമായി ബാധിക്കുന്ന കാത്തിരിപ്പ് പരിധി ഇനിയും ഉയർത്തുകയില്ലെന്നും കൂടുതൽ കാറുകൾ നിർമ്മിച്ച് കാറുകൾ ലഭിക്കാനുള്ള കാലാതാമസം കുറയ്ക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.