പൊളാരിസിന്റെ സ്‌കൗട്ട് ഇന്ത്യൻ വിപണിയിൽ

ഇന്ത്യൻ വാഹന ലോകത്ത് സൂപ്പർബൈക്കുകളുടെ സുവർണ്ണ കാലഘട്ടമാണ്. അന്താരാഷ്ട്രമാർക്കറ്റിലെ നിരവധി സൂപ്പർബൈക്ക് നിർമ്മാതാക്കളാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഹാർലി, ട്രയംഫ് എന്ന നിർമ്മാതാക്കൾക്ക് പുറമേ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബൈക്ക് നിർമ്മാതാക്കളിൽ ഒന്നായ ഇന്ത്യനും ഇന്ത്യയിലേയ്ക്ക് എത്തിയിരിക്കുകയാണ്. നിലവിൽ അമേരിക്കൻ വാഹന നിർമ്മാതാക്കളായ പൊളാരിസിന്റെ കീഴിലുള്ള ഇന്ത്യന്റെ ക്ലാസിക്ക് മോഡലായ സ്കൗട്ടാണ് ഇന്ത്യയിൽ പുറത്തിറങ്ങിയിരിക്കുന്നത്. 11.99 ലക്ഷം രൂപ വിലയുള്ള സൂപ്പർബൈക്കിന്റെ ബുക്കിങ്ങും കമ്പനി സ്വീകരിച്ചു തുടങ്ങി.
 | 
പൊളാരിസിന്റെ സ്‌കൗട്ട് ഇന്ത്യൻ വിപണിയിൽ

ഇന്ത്യൻ വാഹന ലോകത്ത് സൂപ്പർബൈക്കുകളുടെ സുവർണ്ണ കാലഘട്ടമാണ്. അന്താരാഷ്ട്രമാർക്കറ്റിലെ നിരവധി സൂപ്പർബൈക്ക് നിർമ്മാതാക്കളാണ് ഇന്ന് ഇന്ത്യയിലുള്ളത്. ഹാർലി, ട്രയംഫ് എന്ന നിർമ്മാതാക്കൾക്ക് പുറമേ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ബൈക്ക് നിർമ്മാതാക്കളിൽ ഒന്നായ ഇന്ത്യനും ഇന്ത്യയിലേയ്ക്ക് എത്തിയിരിക്കുകയാണ്. നിലവിൽ അമേരിക്കൻ വാഹന നിർമ്മാതാക്കളായ പൊളാരിസിന്റെ കീഴിലുള്ള ഇന്ത്യന്റെ ക്ലാസിക്ക് മോഡലായ സ്‌കൗട്ടാണ് ഇന്ത്യയിൽ പുറത്തിറങ്ങിയിരിക്കുന്നത്. 11.99 ലക്ഷം രൂപ വിലയുള്ള സൂപ്പർബൈക്കിന്റെ ബുക്കിങ്ങും കമ്പനി സ്വീകരിച്ചു തുടങ്ങി.

പാരമ്പര്യത്തിന്റ പകിട്ടിനൊപ്പം ആധുനിക സാങ്കേതികവിദ്യയുടെ സങ്കലനമാണു സ്‌കൗട്ട്. ഇന്ത്യൻ മോട്ടോർ സൈക്കിളിൽ നിന്നുള്ള ആദ്യ ലിക്വിഡ് കൂൾഡ് എൻജിനാണു സ്‌കൗട്ടിന്റെ പ്രധാന സവിശേഷത; കാര്യക്ഷമതയ്ക്കും വിശ്വാസ്യതയ്ക്കും പേരുകേട്ട 60 ക്യുബിക് ഇഞ്ച്(1131 സി സി), വി ട്വിൻ എൻജിനു പരമാവധി 100 ബി എച്ച് പി കരുത്ത് സൃഷ്ടിക്കാനാവും. മികച്ച ഹാൻഡ്‌ലിങ്ങും യാത്രാസുഖവും ഉറപ്പാക്കാൻ ക്ലാസിക് റിജിഡ് ട്രയാങ്കിൾ ഡിസൈനിനൊപ്പം പിന്നിൽ പ്രീമിയം മോണോ ട്യൂബ് ഷോക് അബ്‌സോബറും ഇന്ത്യൻ ഈ ബൈക്കിൽ വാഗ്ദാനം ചെയ്യുന്നുണ്ട്. 135 എംഎം ഗ്രൗണ്ട് ക്ലിയറൻസുള്ള ബൈക്കിന്റെ വീൽ ബേസ് 1562 എംഎം ആണ്.

ഇക്കൊല്ലം ആദ്യമാണു പൊളാരിസ് ഇന്ത്യയിൽ നിന്ന് ‘ഇന്ത്യൻ ശ്രേണിയിലെ ബൈക്കുകൾ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തിയത്. 2011 ജൂലൈയിൽ ഇന്ത്യൻ മോട്ടോർ സൈക്കിൾ സ്വന്തമാക്കിയ പൊളാരിസ് ഇൻഡസ്ട്രീസ് കഴിഞ്ഞ വർഷം ജൂലൈയിലാണു പുത്തൻ ഉൽപന്ന ശ്രേണി അനാവരണം ചെയ്തത്.