റെനോ ലോഡ്ജി എംപിവി ഇന്ത്യൻ വിപണിയിൽ; വില 8.9 ലക്ഷം

റെനോയുടെ പുതിയ മോഡൽ ലോഡ്ജി എംപി.വി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 8.9 ലക്ഷം രൂപയാണ് റെനോ ലോഡ്ജി എംപിവിയുടെ ഡൽഹി എക്സ് ഷോറൂം വില. രണ്ടു വ്യത്യസ്ത എഞ്ചിൻ ശേഷിയുള്ള മോഡലുകളുമാണ് റെനോ ലോഡ്ജി എത്തുന്നത്.
 | 

റെനോ ലോഡ്ജി എംപിവി ഇന്ത്യൻ വിപണിയിൽ; വില 8.9 ലക്ഷം

ന്യൂഡൽഹി: റെനോയുടെ പുതിയ മോഡൽ ലോഡ്ജി എംപി.വി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 8.9 ലക്ഷം രൂപയാണ് റെനോ ലോഡ്ജി എംപിവിയുടെ ഡൽഹി എക്‌സ് ഷോറൂം വില. രണ്ടു വ്യത്യസ്ത എഞ്ചിൻ ശേഷിയുള്ള മോഡലുകളുമാണ് റെനോ ലോഡ്ജി എത്തുന്നത്. അഞ്ച് സ്പീഡ് മാന്വൽ ഗിയർ ബോക്‌സുള്ള 84 ബിഎച്ച്പി വേരിയന്റും കൂടുതൽ കരുത്തേറിയ ആറ് സ്പീഡ് ഗിയർ ബോക്‌സോട് കൂടിയ 108.5 ബിഎച്ച്പി എഞ്ചിൻ വേരിയന്റും.

ഇന്റീരിയറിൽ അടക്കം റെനോയുടെ കോംപാക്ട് എസ്‌യുവി ഡസ്റ്ററുമായി സാദൃശ്യം ഏറെയുള്ള വാഹനമാണ് ലോഡ്ജി. ഏഴുപേർക്ക് യാത്രചെയ്യാൻ കഴിയുന്നവിധം ഒരുക്കിയിട്ടുള്ള മൂന്നാംനിര സീറ്റാണ് ഡസ്റ്ററുമായുള്ള പ്രധാന വ്യത്യാസം.

4,498 എം.എം നീളം, 1,751 എം.എം വീതി, 1,682 ഉയരവുമാണ് റെനോ ലോഡ്ജിക്കുള്ളത്. 2,810 എം.എം ആണ് വീൽബേസ്. സെൻസറോട് കൂടിയ റിവേഴ്‌സ് ക്യാമറ, പവർ വിൻഡോ, ടച്ച് സ്‌ക്രീൻ മീഡിയ നാവിഗേഷനൊപ്പം യുഎസ്ബി, എല്ലാ നിരകളിലും പവർ സോക്കറ്റ്, റൂഫ് മൗണ്ട് ചെയ്ത രണ്ടാം നിരയിലെയും മൂന്നാം നിരയിലെയും എസി വെന്റ്, ഡ്യുവൽ ഫ്രണ്ട് എയർബാഗ് എന്നിവയും ലോഡ്ജിയിലുണ്ട്. ഇന്നോവ, ടവേര, ഇവാലിയ എന്നിവയാണ് ലോഡ്ജിയോട് മത്സരിക്കാനുള്ളത്.