ഓണ്‍ലൈനില്‍ വില്‍പ്പനക്ക് ബുള്ളറ്റും; സ്‌പെഷ്യല്‍ എഡിഷന്‍ എന്‍ഫീല്‍ഡ് 200 എണ്ണം വിറ്റത് 26 മിനിറ്റില്‍

റോയല് എന്ഫീല്ഡിന്റെ ക്ലാസിക് 500 ലിമിറ്റഡ് എഡിഷന് ഓണ്ലൈന് വില്പന ഇരുപത്താറ് മിനിറ്റില് അവസാനിച്ചു. ഡെസ്പാച്ച് എന്ന പേരില് പുറത്തിറക്കിയ ലിമിറ്റഡ് എഡിഷന് മോഡലിന്റെ 200 യൂണിറ്റുകള് മാത്രമാണ് ഓണ്ലൈനില് വില്പ്പനക്കെത്തിച്ചത്. 2.05 ലക്ഷമായിരുന്നു മോട്ടോര് സൈക്കിളിന്റെ വിലയായി നിശ്ചയിച്ചിരുന്നത്.
 | 

ഓണ്‍ലൈനില്‍ വില്‍പ്പനക്ക് ബുള്ളറ്റും; സ്‌പെഷ്യല്‍ എഡിഷന്‍ എന്‍ഫീല്‍ഡ് 200 എണ്ണം വിറ്റത് 26 മിനിറ്റില്‍

മുംബൈ: റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് 500 ലിമിറ്റഡ് എഡിഷന്‍ ഓണ്‍ലൈന്‍ വില്‍പന ഇരുപത്താറ് മിനിറ്റില്‍ അവസാനിച്ചു. ഡെസ്പാച്ച് എന്ന പേരില്‍ പുറത്തിറക്കിയ ലിമിറ്റഡ് എഡിഷന്‍ മോഡലിന്റെ 200 യൂണിറ്റുകള്‍ മാത്രമാണ് ഓണ്‍ലൈനില്‍ വില്‍പ്പനക്കെത്തിച്ചത്. 2.05 ലക്ഷമായിരുന്നു മോട്ടോര്‍ സൈക്കിളിന്റെ വിലയായി നിശ്ചയിച്ചിരുന്നത്.

കഴിഞ്ഞ മെയ് മാസത്തിലായിരുന്നു ലിമിറ്റഡ് എഡിഷന്‍ മോഡല്‍ അവതരിപ്പിക്കുന്ന കാര്യം കമ്പനി ഔദ്യോഗികമായി അറിയിച്ചത്. റോയല്‍ എന്‍ഫീല്‍ഡിനോട് ജനങ്ങള്‍ക്കുള്ള ആരാധന അറിയാവുന്നതിനാലാണ് ഇത്തരത്തില്‍ ഒരു ലിമിറ്റഡ് എഡിഷന്‍ അവതരിപ്പിക്കാന്‍ തയ്യാറായതെന്നും കമ്പനി അറിയിച്ചിരുന്നു. രണ്ട് നിറങ്ങളിലാണ് ഈ മോഡല്‍ അവതരിപ്പിച്ചത്.