പുതിയ സ്‌കോർപ്പിയോ വിപണിയിൽ

ഇന്ത്യയുടെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ മുൻനിര വഹനങ്ങളിൽ ഒന്നായ സ്കോർപ്പിയോയുടെ പുതിയ പതിപ്പ് വിപണിയിലെത്തി. 7.98 ലക്ഷം രൂപ മുതലാണ് പുതിയ സ്കോർപ്പിയോയുടെ വില.
 | 
പുതിയ സ്‌കോർപ്പിയോ വിപണിയിൽ

ഇന്ത്യയുടെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ മുൻനിര വഹനങ്ങളിൽ ഒന്നായ സ്‌കോർപ്പിയോയുടെ പുതിയ പതിപ്പ് വിപണിയിലെത്തി. 7.98 ലക്ഷം രൂപ മുതലാണ് പുതിയ സ്‌കോർപ്പിയോയുടെ വില. പുതിയ ഗ്രിൽ, എൽഇഡി ഡേ ടൈം റണ്ണിങ് ലൈറ്റുകൾ അടങ്ങുന്ന പ്രൊജക്ടർ ഹെഡ്‌ലാംപുകൾ, മുൻ ബമ്പറിന്റെ രൂപകൽപ്പനയിലും ചെറിയ മാറ്റം, എൽഇഡി ടെയ്ൽ ലാംപുകൾ, റിയർ സ്‌പോയ്‌ലർ, സ്‌കഫ് പ്ലേറ്റുകൾ,പുതിയ ഇൻസ്ട്രമെന്റ് ക്ലസ്റ്റർ, ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് പുതുതലമുറ സ്‌കോർപ്പിയോയുടെ പ്രധാന സവിശേഷതകൾ.

പുത്തൻ ഷാസി ഉപയോഗിക്കുന്ന പുതിയ സ്‌കോർപ്പിയോയ്ക്ക് വീൽബേസ് 10 മിമീയും നീളം 30 മിമീയും കൂടുതലാണ്. ഗീയർബോക്‌സ്, സസ്‌പെൻഷൻ എന്നിവയിലും സമഗ്രമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഏഴ് മുതൽ ഒമ്പതു വരെയുള്ള സീറ്റ് ഓപ്ഷനുകൾ പുതിയ സ്‌കോർപ്പിയോയ്ക്കുണ്ട്. എസ് 2, എസ് 4, എസ് 6, എസ് 8, എസ് 10 എന്നീ അഞ്ച് വകഭേദങ്ങളുണ്ട്. എസ് 4, എസ് 10 വേരിയന്റുകൾക്ക് ഫോർ വീൽ ്രൈഡവ് ഓപ്ഷൻ ലഭ്യമാണ്. ടോപ് എൻഡ് മോഡലായ എസ് 10 ന് 17 ഇഞ്ച് അലോയ്‌സ്, ക്രൂസ് കൺട്രോൾ, ആറിഞ്ച് ടച്ച് സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വോയ്‌സ് മെസേജിങ് സിസ്റ്റം, റയിൻ സെൻസിങ് വൈപ്പർ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ എസി, എൽഇഡി ഡേ ടൈം റണ്ണിങ് ലാംപ് എന്നീ ഫീച്ചേഴ്‌സുണ്ട്.

എൻജിൻ ഭാഗത്ത് മാറ്റമില്ല. 2.2 ലീറ്റർ എം ഹോക്ക്, 2.5 ലീറ്റർ എം2 ഡിഐസിആർ എന്നീ ഡീസൽ എൻജിൻ ഓപ്ഷനുകളുണ്ട്. അടിസ്ഥാന വകഭേദമായ എസ് 2-ന് മാത്രമാണ് ബൊലേറോയുടെ തരം 2.5 ലീറ്റർ എൻജിൻ ഉപയോഗിക്കുന്നത്. 75 ബിഎച്ച്പി  200 എൻഎം ആണ് ഇതിന്റെ ശേഷി. 2179 സിസി എംഹോക്ക് ഡീസൽ എൻജിന് 120 ബിഎച്ച്പി 280 എൻഎം ആണ് ശേഷി. രണ്ട് എൻജിൻ വകഭേദങ്ങൾക്കും അഞ്ച് സ്പീഡ് മാന്വൽ ഗീയർബോക്‌സാണ്. എസ് 2 വേരയന്റിന് 7.98 ലക്ഷം രൂപയും, എസ് 4ന് 8.60 ലക്ഷം രൂപയും, എസ് 6ന്  9.77 ലക്ഷം രൂപയും, എസ് 8ന് 10.84 ലക്ഷം രൂപയും, എസ് 10ന് 11.46 ലക്ഷം രൂപയുമാണ് മുംബൈ എക്‌സ്‌ഷോറൂം വിലകൾ കേരളത്തിലെ വില പ്രഖ്യാപിച്ചിട്ടില്ല.