വാഹനങ്ങളുടെ വില വർധിപ്പിച്ച് മഹീന്ദ്രയും ടാറ്റയും

രാജ്യത്തെ പ്രമുഖ വാഹന നിർമ്മാതാക്കളായ മഹീന്ദ്രയും ടാറ്റയും തങ്ങളുടെ വാഹനങ്ങളുടെ വിലയിൽ ഒന്ന് മുതൽ രണ്ട് ശതമാനം വരെ വർധനവ് വരുത്തുന്നു. ടാറ്റ തങ്ങളുടെ വാണിജ്യ വാഹനങ്ങളുടെ മാത്രമെ വില വർധിപ്പിക്കുന്നുള്ളു. എങ്കിൽ മഹീന്ദ്ര യാത്രാ, വാണിജ്യ വാഹനങ്ങളുടെയും ട്രാക്ടറുകളുടെയും വിലയിൽ ഒരു ശതമാനത്തോളം വർധന വരുത്താൻ തീരുമാനിച്ചു കഴിഞ്ഞു.
 | 

ഉൽപ്പാദന ചെലവ് ഉയർന്നതിനെ തുടർന്നാണ് വിവിധ വാണിജ്യ വാഹന മോഡലുകളുടെ വിലയിൽ രണ്ടു ശതമാനം വരെ വർധനവ് വരുത്തുന്നത് എന്നാണ് ടാറ്റ പറഞ്ഞിരിക്കുന്നത്. അതേസമയം, യാത്രാവാഹന വില വർധിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടെന്നും കമ്പനി വ്യക്തമാക്കി.
യാത്രാ, വാണിജ്യ വാഹനങ്ങളുടെയും ട്രാക്ടറുകളുടെയും വിലയിൽ ഒരു ശതമാനത്തോളം വർധന വരുത്താനായിരുന്നു യുവി നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര കഴിഞ്ഞ ദിവസം തീരുമാനിച്ചത്.

വാണിജ്യ, യാത്രാവാഹന വിലയിൽ മോഡൽ അനുസരിച്ച് 2,300 മുതൽ 11,500 രൂപയുടെ വരെ വർധനയാണ് ഉടനടി പ്രാബല്യത്തോടെ കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ട്രാക്ടറുകളുടെ വിലയിലാവട്ടെ വിവിധ മോഡലുകൾക്ക് 6,000 മുതൽ 10,000 രൂപ വരെയാവും വർധന. പതിവു പോലെ ഉൽപ്പാദന ചെലവിലെ വർധനയും വിനിമയ നിരക്കിൽ രൂപയ്ക്കു നേരിട്ട മൂല്യത്തകർച്ചയുമാണു വാഹന വില കൂട്ടാനുള്ള കാരണമായി മഹീന്ദ്ര പറയുന്നത്.