ട്രയംഫ് തണ്ടർബേർഡ് എൽടി ഇന്ത്യയിൽ

ലോകത്ത് ഏറ്റവും പഴക്കം ചെന്ന വാഹന നിർമ്മാതാക്കളാണ് ട്രയംഫ്. 1902-ൽ ബ്രിട്ടണിലാണ് ട്രയംഫ് സ്ഥാപിതമാകുന്നത്. 112 വർഷത്തെ പാരമ്പര്യം അവകാശപ്പെടാനുള്ള കമ്പനി ഇന്ത്യയിലെത്തിയത് കഴിഞ്ഞ വർഷമാണ്. ഇന്റർനാഷണൽ മാർക്കറ്റിലുള്ള 11 മോഡലുകളുമായി ഇന്ത്യയിലെത്തിയ കമ്പനി പുതിയ മോഡൽ അവതരിപ്പിരിക്കുകയാണ്.
 | 

ട്രയംഫ് തണ്ടർബേർഡ് എൽടി ഇന്ത്യയിൽ
ലോകത്ത് ഏറ്റവും പഴക്കം ചെന്ന വാഹന നിർമ്മാതാക്കളാണ് ട്രയംഫ്. 1902-ൽ ബ്രിട്ടണിലാണ് ട്രയംഫ് സ്ഥാപിതമാകുന്നത്. 112 വർഷത്തെ പാരമ്പര്യം അവകാശപ്പെടാനുള്ള കമ്പനി ഇന്ത്യയിലെത്തിയത് കഴിഞ്ഞ വർഷമാണ്. ഇന്റർനാഷണൽ മാർക്കറ്റിലുള്ള 11 മോഡലുകളുമായി ഇന്ത്യയിലെത്തിയ കമ്പനി പുതിയ മോഡൽ അവതരിപ്പിരിക്കുകയാണ്. തണ്ടർബേർഡ് എൽടി എന്ന ക്രൂയിസർ ബൈക്കാണ് ട്രയംഫ് ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്.

15.75 ലക്ഷം രൂപ വിലയുള്ള ബൈക്ക് നിലവിൽ വിപണിയിലുള്ള തണ്ടർബേർഡ് സ്‌ട്രോം എന്ന ബൈക്കിന്റെ അതേ തരത്തിൽ തന്നെയാകും തണ്ടർബേർഡ് എൽടിയും. വലിപ്പമേറിയ ഇന്ധന ടാങ്ക്, സ്വെപ്റ്റ് ബാക്ക് ഹാൻഡിൽ ബാർ, വയർ സ്‌പോക്ക് അലോയ് വീൽ, വൈറ്റ് വാൾ ടയർ, ലതർ സീറ്റ് എന്നിവയൊക്കെയായി തികഞ്ഞ ക്രൂസർ ശൈലിയിലാണു ട്രയംഫ് ‘തണ്ടർ ബേഡ് എൽ ടിയുടെ രൂപകൽപ്പന. ട്രിപ്പിൾ ഹെഡ്‌ലാംപ്, ക്വിക്ക് റിലീസ് വിൻഡ് ഷീൽഡ്, അഴിച്ചു മാറ്റാവുന്ന ലതർ സാഡിൽ ബാഗും സ്‌കിഡ് പ്ലേറ്റും, ക്രമീകരിക്കാവുന്ന തരത്തിലുള്ള ക്രോം ഹീൽ/ടോ ഗീയർ ലീവർ എന്നിവയും ‘2014 തണ്ടർ ബേഡ് എൽടിയിലുണ്ട്.

‘തണ്ടർ ബേഡ് സ്‌റ്റോമിലെ 1,699 സി സി, ലിക്വിഡ് കൂൾഡ്, പാരലൽ ട്വിൻ എൻജിനാണ്’തണ്ടർ ബേഡ് എൽടിക്കും കരുത്തേകുന്നത്. 5,400 ആർപിഎമ്മിൽ 95 പിഎസ് വരെ കരുത്ത് സൃഷ്ടിക്കുന്ന എൻജിന് 2,750 ആർപിഎമ്മിൽ 146 എൻഎം ടോർക്കും സൃഷ്ടിക്കാനാവും. 22 ലീറ്ററാണ് ഇന്ധന ടാങ്കിന്റെ സംഭരണ ശേഷി. ബൈക്കിന്റെ ഭാരം 339 കിലോഗ്രാമും. ‘തണ്ടർ ബേഡ് സ്‌റ്റോമിനെ അപേക്ഷിച്ച് ഉയർന്ന വിലയ്ക്കാവും’ തണ്ടർ ബേഡ് എൽടി വിൽപ്പനയ്‌ക്കെത്തുകയെന്നാണു സൂചന. ഹാർലി ഡേവിഡ്‌സന്റെ ‘ഫാറ്റ് ബോയിയെ വെല്ലുവിളിക്കാനാണ് പുതിയ തണ്ടർബേർഡ് എൽടി എത്തുക.