നാല് ലക്ഷത്തിൽ താഴെ വില വരുന്ന പുതിയ കാറുകൾ പരിചയപ്പെടാം

കാർ വിപണിക്ക് കനത്ത വെല്ലുവിളി ഉയർത്തിയ വർഷമായിരുന്നു 2013-14. എന്നാൽ 2014-15 സാമ്പത്തിക വർഷം കാർ വിപണിക്ക് ഉയർത്തെഴുന്നേൽപ്പ് സമ്മാനിച്ചു. വിൽപ്പനയിൽ പുരോഗതിയുണ്ടായതായും ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. നാല് ലക്ഷത്തിൽ താഴെ വില വരുന്ന ചില പുതിയ ഹാച്ച് ബാക്ക് മോഡലുകളും പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനികൾ. അത്തരം ചില കാറുകൾ പരിചയപ്പെടാം. 1. റെനോ എക്സ്.ബി.എ 800 സിസി 2015ന്റെ മധ്യത്തോടെ എക്സ്.ബി.എ 800 സിസി കാർ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് റെനോ ഇന്ത്യ. സി.എം.എഫ്.എ പ്ലാറ്റ്ഫോമിൽ മൂന്ന്
 | 

കാർ വിപണിക്ക് കനത്ത വെല്ലുവിളി ഉയർത്തിയ വർഷമായിരുന്നു 2013-14. എന്നാൽ 2014-15 സാമ്പത്തിക വർഷം കാർ വിപണിക്ക് ഉയർത്തെഴുന്നേൽപ്പ് സമ്മാനിച്ചു. വിൽപ്പനയിൽ പുരോഗതിയുണ്ടായതായും ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു. നാല് ലക്ഷത്തിൽ താഴെ വില വരുന്ന ചില പുതിയ ഹാച്ച് ബാക്ക് മോഡലുകളും പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനികൾ. അത്തരം ചില കാറുകൾ പരിചയപ്പെടാം.

1. റെനോ എക്‌സ്.ബി.എ 800 സിസി

2015ന്റെ മധ്യത്തോടെ എക്‌സ്.ബി.എ 800 സിസി കാർ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് റെനോ ഇന്ത്യ. സി.എം.എഫ്.എ പ്ലാറ്റ്‌ഫോമിൽ മൂന്ന് സിലിണ്ടർ, പെട്രോൾ എഞ്ചിനാണ് ഇതിലുള്ളത്. മികച്ച ഇന്ധന ക്ഷമത അവകാശപ്പെടുന്ന ഈ കാർ മാരുതി ഓൾട്ടോ 800, ഹുണ്ടായ് ഇയോൺ എന്നീ കാറുകൾക്ക് വെല്ലുവിളി ഉയർത്തിയേക്കുമെന്നാണ് വിലയിരുത്തുന്നത്. റെനോയും നിസാനും ചേർന്നാണ് പുതിയ മോഡൽ തയ്യാറാക്കുന്നത്. വില 3 ലക്ഷം

നാല് ലക്ഷത്തിൽ താഴെ വില വരുന്ന പുതിയ കാറുകൾ പരിചയപ്പെടാം
2. ഡാറ്റ്‌സൺ റെഡിഗോ

നിസാന്റെ അനുബന്ധ കമ്പനിയായ ഡാറ്റ്‌സൺ ‘ഗോ’ എന്ന ഹാച്ച്ബാക്ക് അവതരിപ്പിച്ചു. റെനോ എക്‌സ്.ബി.എ പോലെ മൂന്നു സിലണ്ടർ, പെട്രോൾ എഞ്ചിൻ തന്നെയാണ് ഇതിനുമുള്ളത്. വിലക്കുറവാണ് ഈ വാഹനത്തിന്റെയും പ്രധാന ആകർഷണം. സിലിണ്ടർ, പെട്രോൾ മോഡലുകൾ മാത്രമാണ് നിലവിൽ കമ്പനി അവതരിപ്പിക്കുന്നത്. വില 2.50 ലക്ഷം

നാല് ലക്ഷത്തിൽ താഴെ വില വരുന്ന പുതിയ കാറുകൾ പരിചയപ്പെടാം

 

3. ടാറ്റ നാനോ ട്വിസ്റ്റ് എ.ടി.എം

ടാറ്റയുടെ കുഞ്ഞു കാറുകളിൽ ഈ വർഷത്തെ മുഖ്യ ആകർഷണമാണ് ടാറ്റ നാനോ ട്വിസ്റ്റ് എ.ടി.എം. 624 സിസി എം.പി.എഫ്.ഐയിൽ പ്രവർത്തിക്കുന്ന രണ്ട് സിലിണ്ടർ എഞ്ചിനുകളാണ് ഈ കാറുകളെ ചലിപ്പിക്കുക. ടാറ്റയുടെ ഗുജറാത്തിലെ സാനന്ദ് പ്ലാൻറിൽ തന്നെയാണ് ഇതിന്റെ നിർമ്മാണവും നടക്കുന്നത്. വില 2.50 ലക്ഷം

നാല് ലക്ഷത്തിൽ താഴെ വില വരുന്ന പുതിയ കാറുകൾ പരിചയപ്പെടാം

 

4. ടാറ്റ കൈറ്റ്

കൈറ്റ് എന്ന പുതിയ ഹാച്ച്ബാക്കിന്റെ പണിപ്പുരയിലാണ് ടാറ്റ മോട്ടോഴ്‌സ്. ഏത് മോഡൽ എഞ്ചിനാണ് ഉപയോഗിക്കുന്നതെന്നതിനെ കുറിച്ച് വ്യക്തതയായിട്ടില്ല. 1.2 ലിറ്റർ പെട്രോൾ, 1.4 ലിറ്റർ ഡീസൽ എഞ്ചിനുകളാണ് നിർമ്മാതാക്കളുടെ മനസിലുള്ളത്. ഈ വർഷം പകുതിയോടെ കൈറ്റ് ഇന്ത്യൻ വിപണിയെത്തുമെന്നാണ് കരുതുന്നത്. പ്രതീക്ഷിക്കുന്ന വില 3.50 ലക്ഷം

നാല് ലക്ഷത്തിൽ താഴെ വില വരുന്ന പുതിയ കാറുകൾ പരിചയപ്പെടാം
5. ടാറ്റ പെലിക്കൺ 800

കൈറ്റ് കൂടാതെ പെലിക്കൺ എന്ന ഹാച്ച് ബാക്കും ഈ വർഷം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ. നാനോയ്ക്കും കൈറ്റിനും ഇടയിലായിരിക്കും ഇതിന്റെ വലിപ്പമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മൂന്നു സിലിണ്ടർ ഒരുലിറ്റർ പെട്രോൾ എൻജിനാവും കാറിന് കരുത്ത് പകരുക. വില 2.50 ലക്ഷം.