ഇൻഫോപാർക്ക് ജോബ്‌ഫെയർ: 800 പേരുടെ ഷോർട് ലിസ്റ്റ് തയ്യാറായി

ഇൻഫോപാർക്കിന്റെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജോബ് ഫെയറിൽ പങ്കെടുത്തവരിൽ നിന്ന് 800 പേർ വിവിധ കമ്പനികളിലേക്കുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടി. ഈ മാസം 12,13 തീയതികളിലായി നടന്ന ജോബ് ഫെയറിൽ പരിചയ സമ്പന്നരുൾപ്പെടെ പതിനായിരത്തോളം പേരാണ് പങ്കെടുത്തത്.
 | 

ഇൻഫോപാർക്ക് ജോബ്‌ഫെയർ: 800 പേരുടെ ഷോർട് ലിസ്റ്റ് തയ്യാറായി
കൊച്ചി: ഇൻഫോപാർക്കിന്റെ പത്താം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജോബ് ഫെയറിൽ പങ്കെടുത്തവരിൽ നിന്ന് 800 പേർ വിവിധ കമ്പനികളിലേക്കുള്ള ചുരുക്കപ്പട്ടികയിൽ ഇടം നേടി. ഈ മാസം 12,13 തീയതികളിലായി നടന്ന ജോബ് ഫെയറിൽ പരിചയ സമ്പന്നരുൾപ്പെടെ പതിനായിരത്തോളം പേരാണ് പങ്കെടുത്തത്.

പതിമൂന്നു കമ്പനികൾ പങ്കെടുത്ത ജോബ് ഫെയറിൽ 4500 നടുത്ത് ഉദ്യോഗാർത്ഥികൾ നേരിട്ടു പങ്കെടുത്തിരുന്നു. ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യാഗാർത്ഥികൾക്കായുള്ള അവസാനവട്ട അഭിമുഖങ്ങളും നിയമനവും വരുന്ന ആഴ്ചകളിൽ നടക്കും.

ഐഒഎസ്, ആൻഡ്രോയിഡ്, പിഎച്ച്പി ഡെവലപ്പർ തുടങ്ങിയ മേഖലകളിലേക്കായിരുന്നു ജോബ്‌ഫെയർ നടന്നത്. ബിടെക്ക്, എംടെക്ക്, ബിസിഎ, എംസിഎ, എംഎസ്‌സി, ബിഇ, എംബിഎ ബിരുദധാരികളാണ് ജോബ്  ഫെയറിൽ പങ്കെടുത്ത ഉദ്യാഗാർത്ഥികളിൽ ഭൂരിഭാഗവും.