മദ്രാസ് ഐ.ഐ.ടി.യിൽ ജോലി പ്രളയം; 80 ലക്ഷം വരെ ശമ്പളം

മദ്രാസ് ഐ.ഐ.ടി.യിൽ നടന്ന ക്യാമ്പസ് റിക്രൂട്ട്മെന്റിന്റെ ആദ്യ ദിനത്തിൽ 81 വിദ്യാർത്ഥികൾക്ക് ജോലി വാഗ്ദാനം. പ്രമുഖ കമ്പനികളായിരുന്നു വിദ്യാർത്ഥികൾക്ക് ജോലി വാഗ്ദാനവുമായി എത്തിയിരുന്നത്. 30 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെയാണ് ശമ്പളം.
 | 

മദ്രാസ് ഐ.ഐ.ടി.യിൽ ജോലി പ്രളയം; 80 ലക്ഷം വരെ ശമ്പളം

ചെന്നൈ: മദ്രാസ് ഐ.ഐ.ടി.യിൽ നടന്ന ക്യാമ്പസ് റിക്രൂട്ട്‌മെന്റിന്റെ ആദ്യ ദിനത്തിൽ 81 വിദ്യാർത്ഥികൾക്ക് ജോലി വാഗ്ദാനം. പ്രമുഖ കമ്പനികളായിരുന്നു വിദ്യാർത്ഥികൾക്ക് ജോലി വാഗ്ദാനവുമായി എത്തിയിരുന്നത്. 30 ലക്ഷം മുതൽ 80 ലക്ഷം രൂപ വരെയാണ് ശമ്പളം.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ തുക പ്രതിവർഷ ശമ്പളമായി നൽകുന്ന ഒരു ക്യാമ്പസ് റിക്രൂട്ട്‌മെന്റായിരുന്നു തിങ്കളാഴ്ച നടന്നത്. അമേരിക്കയിലെ ഒരു പ്രമുഖ കമ്പനി തെരഞ്ഞെടുത്ത വിദ്യാർത്ഥിയ്ക്ക് 80 ലക്ഷം രൂപയാണ് പ്രതിവർഷ ശമ്പളമായി വാഗ്ദാനം ചെയ്തത്. 64 വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്തതിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥിക്ക് ഒരു ഇന്ത്യൻ കമ്പനി വാഗ്ദാനം ചെയ്തത് 30 ലക്ഷം രൂപയായിരുന്നു.

ഐ.ഐ.ടി.യിൽ നടക്കുന്ന പ്ലേസ്‌മെന്റിന്റെ ആദ്യ ദിനം അമേരിക്കയിലെ പ്രമുഖ കമ്പനിയായ ഗോൾഡ്മാൻ സാച്ചസ് നിയമിച്ചത് 13 വിദ്യാർത്ഥികളെയാണ്. ക്യാമ്പസ് റിക്രൂട്ട്‌മെന്റിന്റെ ആദ്യ പകുതി ഞായറാഴ്ച പുലർച്ചെ ആരംഭിച്ചു. ലോകത്തിലെ തന്നെ പ്രമുഖ കമ്പനികളായ സോഫ്റ്റ്‌വെയർ ഡവലപ്‌മെന്റ് ഇന്ത്യ, എപ്പിക്, മൈക്രോസോഫ്റ്റ്, ഓറാക്കൾ ഇന്ത്യ, ഗൂഗിൾ, വിസ ഐഎൻസി, സിസ്‌കോ സിസ്റ്റം മുതലായ കമ്പനികൾ 17 വിദ്യാർത്ഥികളെയാണ് ഇന്റർവ്യൂവിലൂടെ തെരഞ്ഞെടുത്തത്.

മുൻ വർഷങ്ങളിൽ കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് ബിരുദധാരികൾക്കായിരുന്നു ഏറ്റവും അധികം അവസരങ്ങൾ. കഴിഞ്ഞ വർഷം നടന്ന ക്യാമ്പസ് റിക്രൂട്ട്‌മെന്റിൽ ഏറ്റവും വലിയ ശമ്പള വാഗ്ദാനം ഒരു കോടിയിലധികം രൂപയായിരുന്നുവെന്ന് ഐ.ഐ.ടി ട്രെയിനിംഗ് ആന്റ് പ്ലേസ്‌മെന്റ് അഡ്‌വൈസർ ബാബു വിശ്വനാഥ് പറഞ്ഞു.