ക്യാറ്റ് 2014 ന്റെ ഫലം പ്രഖ്യാപിച്ചു; 16 പേർക്ക് നൂറിൽ നൂറ്

ക്യാറ്റ് (കോമൺ അഡ്മിഷൻ ടെസ്റ്റ് ) 2014 ന്റെ ഫലം പ്രഖ്യാപിച്ചു. നേഹ മംഗ്ലിക് എന്ന പെൺകുട്ടി ഉൾപ്പെടെ 16 പേർക്ക് നൂറിൽ നൂറ് മാർക്ക് ലഭിച്ചു.
 | 
ക്യാറ്റ് 2014 ന്റെ ഫലം പ്രഖ്യാപിച്ചു; 16 പേർക്ക് നൂറിൽ നൂറ്

 

ന്യൂഡൽഹി: ക്യാറ്റ് (കോമൺ അഡ്മിഷൻ ടെസ്റ്റ് ) 2014 ന്റെ ഫലം പ്രഖ്യാപിച്ചു. നേഹ മംഗ്ലിക് എന്ന പെൺകുട്ടി ഉൾപ്പെടെ 16 പേർക്ക് നൂറിൽ നൂറ് മാർക്ക് ലഭിച്ചു. 2009 ന് ശേഷമാണ് ഒരു പെൺകുട്ടി മുഴുവൻ മാർക്കും കരസ്ഥമാക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. ആറ് പുതിയ സ്ഥാപനങ്ങൾ ഉൾപ്പെടെ 19 ഐ.ഐ.എം.എസ്, ബിസിനസ് സ്‌കൂളുകളിലേയ്ക്കുമുള്ള പ്രവേശന ഫലമാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്.

സർവകലാശാലയിലെ വിവിധ കോഴ്‌സുകളുടെ പ്രവേശനത്തിനുവേണ്ടി അഖിലേന്ത്യാ തലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയാണ് ക്യാറ്റ്. നവംബർ 16, 22 തിയതികളിലായാണ് ഈ വർഷത്തെ പരീക്ഷ നടന്നത്.