ഡല്‍ഹി സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ പ്രവേശനനടപടികള്‍ തുടങ്ങി

ഡല്ഹി സര്വകലാശാലയിലേക്കുളള പ്രവേശനത്തിന് ഓണ്ലൈന് നടപടികള് തുടങ്ങി. 54,000 സീറ്റുകളിലേക്കാണ് പ്രവേശനം. നേരത്തെ പ്രവേശനത്തിനായി സര്വകലാശാല കാമ്പസില് നിന്ന് ഫോം വാങ്ങി മാത്രമേ അപേക്ഷ നല്കാനാകുമായിരുന്നുളളൂ.
 | 

ഡല്‍ഹി സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ പ്രവേശനനടപടികള്‍ തുടങ്ങി

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാലയിലേക്കുളള പ്രവേശനത്തിന് ഓണ്‍ലൈന്‍ നടപടികള്‍ തുടങ്ങി. 54,000 സീറ്റുകളിലേക്കാണ് പ്രവേശനം. നേരത്തെ പ്രവേശനത്തിനായി സര്‍വകലാശാല കാമ്പസില്‍ നിന്ന് ഫോം വാങ്ങി മാത്രമേ അപേക്ഷ നല്‍കാനാകുമായിരുന്നുളളൂ.

കഴിഞ്ഞ വര്‍ഷവും ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിച്ച് തുടങ്ങിയെങ്കിലും ആദ്യ ദിവസം തന്നെ വെബ്‌സൈറ്റ് തകരാറിലായി. പിന്നീട് വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ കാമ്പസിലെത്തിയാണ് അപേക്ഷ നല്‍കിയത്. ഇത്തവണ ഇതുണ്ടാകാതിരിക്കാന്‍ വേണ്ടിയുളള മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ട്. ഓണ്‍ലൈനിലേക്ക് എത്താനിടയുളള അപേക്ഷകരുടെ ബാഹുല്യം കണക്കിലെടുത്ത് ശക്തമായ സെര്‍വര്‍ സംവിധാനങ്ങളാണ് സര്‍വകലാശാല ഇത്തവണ ഒരുക്കിയിട്ടുളളത്. പ്രവേശനത്തിനായി അടുത്ത മാസം പതിനഞ്ച് വരെ ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാം.

ഓണ്‍ലൈനിലല്ലാതെയും വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനാകും. ഇതിനായി അടുത്തമാസം അഞ്ച് മുതല്‍ സൗകര്യമുണ്ടാകും. പതിനഞ്ച് വരെയാണ് ഇത്തരം അപേക്ഷകളും സ്വീകരിക്കുക. അര്‍ഹരായവരുടെ പട്ടിക അടുത്തമാസം 25ന് പ്രഖ്യാപിക്കാനാണ് സര്‍വകലാശാല ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.