ജോയിന്റ് എൻട്രൻസ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഓൺലൈനിൽ ലഭിക്കും

വിവിധ എഞ്ചിനീയറിംഗ് കോഴ്സുകളിലേക്കുള്ള ജോയിന്റ് എൻട്രൻസ് പരീക്ഷക്കുള്ള(ജെ.ഇ.ഇ, മെയിൻ) അഡ്മിറ്റ് കാർഡ് ഓൺ ലൈൻ വഴി വിതരണം ചെയ്യും.
 | 

ജോയിന്റ് എൻട്രൻസ് പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാർഡ് ഓൺലൈനിൽ ലഭിക്കും

വിവിധ എഞ്ചിനീയറിംഗ് കോഴ്‌സുകളിലേക്കുള്ള ജോയിന്റ് എൻട്രൻസ് പരീക്ഷക്കുള്ള(ജെ.ഇ.ഇ, മെയിൻ) അഡ്മിറ്റ് കാർഡ് ഓൺ ലൈൻ വഴി വിതരണം ചെയ്യും. ജെ.ഇ.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ jeemain.nic.in.യിൽ നിന്നും അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണ്. സിബിഎസ്‌സിയാണ് വ്യാഴാഴ്ച ഇക്കാര്യം അറിയിച്ചത്.

വെബ്‌സൈറ്റിൽ രജിസ്‌ട്രേഷൻ നമ്പറും പാസ്‌വേർഡും നൽകിയാൽ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് ഔട്ട് എടുക്കാവുന്നതാണ്. ഹാൾ ടിക്കറ്റ് ലഭിക്കണമെങ്കിൽ അക്കാദമിക് വിവരങ്ങളും നൽകണം.
പേപ്പർ l (ബിഇ/ ബി.ടെക്) ഓഫ് ലൈൻ പരീക്ഷ ഏപ്രിൽ 4നാണ്. ഓൺലൈൻ പരീക്ഷ ഏപ്രിൽ 10നും 11നും നടക്കും. പേപ്പർ ll ( ബി.ആർക്/ ബി പ്ലാനിംഗ്്) പരീക്ഷകൾ ഏപ്രിൽ 4നും നടക്കും.