കൊച്ചി മെട്രോ 165 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ഏറ്റവും വലിയ വികസന പദ്ധതിയായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
 | 
കൊച്ചി മെട്രോ 165 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും വലിയ വികസന പദ്ധതിയായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 165 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. 500 രൂപയാണ് അപേക്ഷാഫീസ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് എന്ന പേരിൽ കൊച്ചിയിൽ മാറാവുന്ന വിധത്തിൽ ഡിമാൻഡ് ഡ്രാഫ്റ്റായി ഫീസടയ്ക്കണം. 2015 മാർച്ച് ഒന്ന് അടിസ്ഥാനമാക്കിയാണ് ഉദ്യോഗാർത്ഥികളുടെ പ്രായം കണക്കാക്കുന്നത്. മാർച്ച് 18 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

അപേക്ഷിക്കേണ്ട വിധം:

www.kochimtero.org എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷാഫോം ലഭിക്കും. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ഡിഡിയും അപേക്ഷയോടൊപ്പം അയക്കണം.
വിലാസം: Dy.GeneralManager(HR&Training), KochiMetro Rail Ltd, 8thFloor, RevenueTower, Park Avenue, Kochi-682011.

ഒഴിവുകൾ താഴെ കൊടുത്തിരിക്കുന്നു.

1) ഓപറേഷൻസ് ഡിപാർട്ട്‌മെന്റ്: 74 ഒഴിവ്

അഡീഷനൽ ജനറൽ മാനേജർ -ഓപറേഷൻസ് (ഒരൊഴിവ്)
ഡപ്യൂട്ടി ജനറൽ മാനേജർ -പ്രൊക്യൂർമെന്റ് (ഒരൊഴിവ്)
ഡപ്യൂട്ടിജനറൽ മാനേജർ -ഓപറേഷൻസ് (ഒരൊഴിവ്)
ചീഫ് കൺട്രോളർ (ഒരൊഴിവ്)
സ്‌റ്റേഷൻ മാനേജർ (ഒഴിവ്-മൂന്ന്)
സെക്യൂരിറ്റിമാനേജർ (ഒരൊഴിവ്)
ട്രാഫിക് കൺട്രോളർ (ഒഴിവ്-നാല്)
സെക്യൂരിറ്റി കൺട്രോളർ/എ.എം-സെക്യൂരിറ്റി (ഒഴിവ്-ആറ്)
പവർ കൺട്രോളർ (ഒരൊഴിവ്)
എസ് ആൻഡ് ടി കൺട്രോളർ (ഒരൊഴിവ്)
അസിസ്റ്റന്റ് മാനേജർ -പ്രൊക്യൂർമെന്റ് (രണ്ടൊഴിവ്)
അസിസ്റ്റന്റ് മാനേജർ -സ്‌റ്റോഴ്‌സ് (ഒരൊഴിവ്)
സ്‌റ്റേഷൻ മാനേജർ (ഒഴിവ്-മൂന്ന്)
അസിസ്റ്റന്റ് മാനേജർ -സ്‌റ്റേഷൻസ് (ഒഴിവ്-മൂന്ന്)
അസിസ്റ്റന്റ് മാനേജർ -ഓപറേഷൻസ് (ഒഴിവ്-ഒന്ന്)
ലൈൻ സൂപ്പർവൈസർ (ഒരൊഴിവ്)
ട്രെയിൻ ഓപറേറ്റർ (ഒഴിവ്-20)
സ്‌റ്റേഷൻ കൺട്രോളർ (ഒഴിവ്-23)

2) മെയിന്റനൻസ് ഡിപാർട്ട്‌മെന്റ്: 67 ഒഴിവ്

അഡീഷനൽ ജനറൽ മാനേജർ -മെയിന്റനൻസ്(ഒരൊഴിവ്)
ഡപ്യൂട്ടി ജനറൽ മാനേജർ -റോളിങ് സ്‌റ്റോക്ക്/ഡിപ്പോ(ഒഴിവ്-ഒന്ന്)
ഡപ്യൂട്ടി ജനറൽ മാനേജർ -പവർ ആൻഡ് ട്രാക്ഷൻ(ഒഴിവ്-ഒന്ന്)
ഡപ്യൂട്ടി ജനറൽ മാനേജർ-ഇൻഫ്രാസ്ട്രക്ചർ (ഒഴിവ്-ഒന്ന്)
ഡപ്യൂട്ടി ജനറൽമാനേജർ -എസ് ആൻഡ് ടി (ഒഴിവ്-ഒന്ന്)
അസിസ്റ്റന്റ് മാനേജർ-ഡിപ്പോ(ഒരൊഴിവ്)
അസിസ്റ്റന്റ് മാനേജർ -പവർ ആൻഡ്ട്രാക്ഷൻ(ഒരൊഴിവ്)
അസിസ്റ്റന്റ് മാനേജർ -ഇൻഫ്രാസ്ട്രക്ചർ(ഒരൊഴിവ്)
അസിസ്റ്റന്റ് മാനേജർ -സിഗ്നൽ (രണ്ടൊഴിവ്)
അസിസ്റ്റന്റ് മാനേജർ -ഐടി (ഒരൊഴിവ്)
അസിസ്റ്റന്റ് മാനേജർ -എഎഫ്‌സി (ഒരൊഴിവ്)
ഡിപ്പോ കൺട്രോളർ (ഒഴിവ്-നാല്)
ബിഎംഎസ് കൺട്രോളർ (ഒഴിവ്-നാല്)
സൂപ്പർവൈസർ/മെയിന്റയ്‌നർ (ഒഴിവ്-47)

3) കസ്റ്റമർ റിലേഷൻ ആൻഡ് ബിസിനസ് ഡവലപ്‌മെന്റ്: എട്ട് ഒഴിവ്

ഡപ്യൂട്ടി ജനറൽ മാനേജർ -മാർക്കറ്റിങ്(ഒരൊഴിവ്)
അസിസ്റ്റന്റ് മാനേജർ -കസ്റ്റമർ സർവീസ്(ഒഴിവ്-രണ്ട്)
അസിസ്റ്റന്റ് മാനേജർ -പിആർ ആൻഡ് കമ്യൂണിക്കേഷൻ (ഒഴിവ്-രണ്ട്)
അസിസ്റ്റന്റ് മാനേജർ -സെയിൽസ്/അഡ്വർഡൈസ്‌മെന്റ് (ഒഴിവ്-രണ്ട്)

4) ഹെൽത്ത് ആൻഡ് സേഫ്റ്റി ഡിപാർട്ട്‌മെന്റ്: മൂന്ന് ഒഴിവ്

അഡീഷനൽ ജനറൽ മാനേജർ -എസ്എച്ച്ഇ (ഒരൊഴിവ്)
ഡപ്യൂട്ടി ജനറൽ മാനേജർ -എസ്എച്ച്ഇ (ഒരൊഴിവ്)
അസിസ്റ്റന്റ് മാനേജർ -സേഫ്റ്റി(ഒരൊഴിവ്)

5) ഫിനാൻസ് ആന്റ് അക്കൗണ്ട്‌സ് ഡിപാർട്ട്‌മെന്റ്: എട്ട് ഒഴിവ്

ജോയിന്റ് ജനറൽ മാനേജർ -ഫിനാൻസ് (ഒരൊഴിവ്)
ഡപ്യൂട്ടി ജനറൽ മാനേജർ -ഫിനാൻസ് (ഒരൊഴിവ്)
അസിസ്റ്റന്റ് മാനേജർ -റവന്യൂ (ഒഴിവ്-രണ്ട്)
അസിസ്റ്റന്റ് മാനേജർ അക്കൗണ്ട്‌സ് (ഒഴിവ്-രണ്ട്)
അസിസ്റ്റന്റ് മാനേജർ -കോസ്റ്റിങ് (ഒഴിവ്-രണ്ട്)

6) ഹ്യൂമൻ റിസോഴ്‌സസ് ഡിപാർട്ട്‌മെന്റ്: അഞ്ച് ഒഴിവ്

അഡീഷനൽ ജനറൽ മാനേജർ -എച്ച്ആർ (ഒരൊഴിവ്)
ഡപ്യൂട്ടി ജനറൽ മാനേജർ- എച്ച്ആർ (ഒരൊഴിവ്)
അസിസ്റ്റന്റ് മാനേജർ -ഹൈറിങ് ആൻഡ്‌പേറോൾ (ഒരൊഴിവ്)
അസിസ്റ്റന്റ് മാനേജർ -എതിക്‌സ് (ഒരൊഴിവ്)
അസിസ്റ്റന്റ് മാനേജർ -ട്രെയിനിങ് (ഒരൊഴിവ്)

കൂടുതൽ വിവരങ്ങൾക്ക് www.kochimtero.org വെബ്‌സൈറ്റ് സന്ദർശിക്കുക.