യുഎഇ സെൻട്രൽ ബാങ്കിൽ നിരവധി തൊഴിലവസരങ്ങൾ; എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം

യുഎഇ സെൻട്രൽ ബാങ്കിൽ ഉദ്യോഗാർത്ഥികളെ കാത്ത് നിരവധി തൊഴിൽ അവസരങ്ങൾ. ബാങ്കിന്റെ വിവിധ വിഭാഗങ്ങളിലായി നിരവധി ഒഴിവുകളാണുള്ളത്. രാജ്യത്തിന് പുറത്തുനിന്നുള്ളവർക്കും ജോലിക്കായി അപേക്ഷിക്കാം. മാർച്ച് 31 വരെ അപേക്ഷകൾ സ്വീകരിക്കും.
 | 

യുഎഇ സെൻട്രൽ ബാങ്കിൽ നിരവധി തൊഴിലവസരങ്ങൾ; എല്ലാ രാജ്യക്കാർക്കും അപേക്ഷിക്കാം

ദുബായ്: യുഎഇ സെൻട്രൽ ബാങ്കിൽ ഉദ്യോഗാർത്ഥികളെ കാത്ത് നിരവധി തൊഴിൽ അവസരങ്ങൾ. ബാങ്കിന്റെ വിവിധ വിഭാഗങ്ങളിലായി നിരവധി ഒഴിവുകളാണുള്ളത്. രാജ്യത്തിന് പുറത്തുനിന്നുള്ളവർക്കും ജോലിക്കായി അപേക്ഷിക്കാം. മാർച്ച് 31 വരെ അപേക്ഷകൾ സ്വീകരിക്കും.

റിസർച്ച് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ്, റിസ്‌ക് മാനേജ്‌മെന്റ്, മോണിറ്ററി ആൻഡ് റിസേർവ് മാനേജ്‌മെന്റ്, ബാങ്കിംഗ് സൂപ്പർവിഷൻ, ഐ.ടി, എച്ച്.ആർ, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ് ഡിവിഷൻ, ഇന്റേണൽ ഓഡിറ്റ്, ലീഗൽ അഫേഴ്‌സ്, ആന്റി-മണി ലോണ്ടറിംഗ് ആൻഡ് സസ്പീഷ്യസ് കേസസ് യൂണിറ്റ്, സ്ട്രാറ്റജി ആൻഡ് ഓർഗനൈസേഷൻ എക്‌സലൻസ്, അഡ്മിനിസ്‌ട്രേഷൻ അഫയേഴ്‌സ് ഡിവിഷൻ എന്നീ വിഭാഗങ്ങളിലേക്കാണ് അവസരങ്ങൾ.

യുഎയിൽ അഞ്ച് ബ്രാഞ്ചുകളുള്ള സെൻട്രൽ ബാങ്കിന്റെ ആസ്ഥാനം അബുദാബിയിലാണ്. രാജ്യത്തെ പ്രധാന നഗരങ്ങളായ ദുബായ്, ഷാർജ, റാസ് അൽ ഖയ്മ, ഫുജൈറ, അൽഎയ്ൻ എന്നിവിടങ്ങളിലാണ് ബ്രാഞ്ചുകൾ. കൂടുതൽ വിവരങ്ങൾക്ക് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.