സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2,400 പ്രൊബേഷണറി ഓഫീസർമാരെ നിയമിക്കുന്നു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ഗ്രൂപ്പായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗാർത്ഥികളെ തേടുന്നു. 2400 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺ ലൈൻ പരീക്ഷ, ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
 | 

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 2,400 പ്രൊബേഷണറി ഓഫീസർമാരെ നിയമിക്കുന്നു

രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് ഗ്രൂപ്പായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗാർത്ഥികളെ തേടുന്നു. 2400 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓൺ ലൈൻ പരീക്ഷ, ഗ്രൂപ്പ് ചർച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും  നിയമനം. ഇതിൽ വിജയിക്കുന്നവരെ സ്വകാര്യ ബാങ്കിംഗ്, ഗ്രാമീണ ബാങ്കിംഗ്, ക്രെഡിറ്റ്, ഫോറെക്‌സ്, ട്രഷറി എന്നീ വിഭാഗങ്ങളിലേക്ക് നിയമിക്കുമെന്ന് എസ്.ബി.ഐ അറിയിച്ചു.

തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് മാസം 36,046 രൂപ ശമ്പളമായി നൽകും. ബിരുദമാണ് അടിസ്ഥാന യോഗ്യത. 21 നും 30നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ജനറൽ വിഭാഗക്കാർക്ക് പരമാവധി നാല് തവണ വരെ അപേക്ഷിക്കാവുന്നതാണ്.  മെയ് രണ്ടുവരെ അപേക്ഷകൽ അയയ്ക്കാം.