എമിറേറ്റ്‌സും ഇത്തിഹാദും കാബിൻ ക്രൂ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

യു.എ.ഇയിലെ പ്രമുഖ വിമാന കമ്പനികൾ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
 | 
എമിറേറ്റ്‌സും ഇത്തിഹാദും കാബിൻ ക്രൂ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

 

അബുദാബി: യു.എ.ഇയിലെ പ്രമുഖ വിമാന കമ്പനികൾ വിവിധ തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എമിറേറ്റ്‌സ്, ഇത്തിഹാദ് എന്നീ വിമാനക്കമ്പനികൾക്ക് പുറമേ ഖത്തർ എയർവേസും കാബിൻ ക്രൂ ജോലിക്കായി അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യ, ശ്രീലങ്ക, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ഫെബ്രുവരി മാർച്ച് മാസങ്ങളിൽ നടത്തുന്ന ഓപ്പൺ ഡേ അസസ്‌മെന്റ് വഴിയാണ് എമിറേറ്റ്‌സ് എയർലൈൻസ് കാബിൻ ക്രൂ തെരഞ്ഞെടുപ്പ് നടത്തുന്നത്.

ന്യൂഡൽഹി, കൊൽക്കത്ത, ചെന്നൈ, ജക്കാർത്ത, ഹോങ്കോങ്, ക്വാലാലംപൂർ, കൊളംബോ, മിൻസ്‌ക്, ബ്രസെൽസ്, ആന്റ്വർപ്, സിഡ്‌നി, പെർത്ത്, ബ്രിസ്‌ബേൻ്, കെയ്‌റോ, പാരീസ് എന്നിവിടങ്ങളിലായി റിക്രൂട്ട്‌മെന്റ് നടക്കും.

കൂടുതൽ വിവരങ്ങൾക്ക് അതാത് കമ്പനികളുടെ വൈബ്‌സൈറ്റ് സന്ദർശിക്കുക.

http://www.emiratesgroupcareers.com/english/Careers_Overview/cabin_crew/requirements.aspx

http://www.etihad.com/en-in/careers/cabin/recruitment/cabin-crew-assessments/

http://careers.qatarairways.com/qatarairways/vacancysearch.aspx